പുതിയ ഇനം അപുഷ്‌പിത സസ്യത്തെ കണ്ടെത്തി കാലിക്കറ്റിലെ ഗവേഷകർ

പുതിയ ഇനം അപുഷ്‌പിത സസ്യത്തെ കണ്ടെത്തി കാലിക്കറ്റിലെ ഗവേഷകർ
പുതിയ ഇനം അപുഷ്‌പിത സസ്യത്തെ കണ്ടെത്തി കാലിക്കറ്റിലെ ഗവേഷകർ
Share  
2025 Dec 31, 09:14 AM
new
mannan

തേഞ്ഞിപ്പലം: പശ്ചിമഘട്ട മലനിരകളിൽനിന്ന് പുതിയ അപുഷ്പിത സസ്യത്തെ കണ്ടെത്തി കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ. 'സ്യൂടോപാരാഫ്യസാന്തസ്സ് ഘാടെൻസിസ് (Pseudoparaphysanthus ghatensis) എന്നു പേരിട്ട സസ്യത്തെ സസ്യശാസ്ത്ര ഗവേഷക വിദ്യാർഥിയായ സജിത എസ്. മേനോൻ, ഗവേഷണ മാർഗദർശിയായ ഡോ. മഞ്ജു സി. നായർ എന്നിവർചേർന്ന് നെല്ലിയാമ്പതി മലനിരകളിൽനിന്നാണ് കണ്ടെത്തിയത്.


നെക്കെറേസിയെ കുടുംബത്തിൽപ്പെട്ട 'സ്യൂടോപാരാഫ്യസാന്തസ്സ് ജനുസ്സിൽപ്പെട്ട ചെടികൾ ട്രോപിക്കൽ ഏഷ്യയിൽ മാത്രം കണ്ടുവരുന്നവയാണ്. സ്യൂടോപാരാഫ്യസാന്തസ്സ് ജനുസ്സിൽപ്പെട്ട അഞ്ച് സ്പീഷിസുകളുണ്ടെങ്കിലും സബ്‌മാർജിനാറ്റ്സ് എന്ന സ്പീഷിസ് മാത്രമാണ് ഇന്ത്യയിൽ കാണുന്നത്.


നോർത്ത് ഇന്ത്യയിലും അന്തമാനിലുമാണ് മോസ് വിഭാഗത്തിൽപ്പെട്ട ഈ ജനുസ്സ് കാണുന്നത്. പുതിയത് ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്. ദക്ഷിണേന്ത്യയിൽ ഈ സസ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫിൻലാൻഡിലെ പ്രശസ്‌ത ബ്രയോളജിസ്റ്റ് ജൊഹാനസ് എൻറോത്തും കണ്ടെത്തലിൽ പങ്കാളിയായി.


പുതിയ കണ്ടുപിടിത്തം ബ്രയോഫിറ്റ് ഡൈവേഴ്‌സിറ്റി ആൻഡ് ഇവുല്യൂഷൻ (Bryophyte Diversity & Evolution) m രാജ്യാന്തര ജേണലിലാണ് പ്രസിദ്ധീകരിച്ചത്.


പരിസ്ഥിതിയിൽ സൂക്ഷ്‌മ ആവാസ സ്ഥാനങ്ങൾ ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ബ്രയോഫൈറ്റുകളിൽപ്പെട്ട മോസ് വിഭാഗം ചെടികൾ.


ഏറെനാളായി കേരളത്തിൽ ഇവയുടെ വൈവിധ്യത്തെക്കുറിച്ചുള്ള വിശദപഠനം നടത്തുകയാണ് കാലിക്കറ്റിലെ ഈ ഗവേഷകസംഘം.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI