വെള്ളരിക്കുണ്ട് : മലയോരത്തെ കാർഷികമേഖലയിൽ വിളകൾക്ക് ഭീഷണിയായി മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. കവുങ്ങ് കർഷകരാണ് കൂടുതൽ ആശങ്കയിൽ. പല ഭാഗത്തും കവുങ്ങിൻ തോട്ടം ഒന്നാകെ രോഗബാധയിലാണ്. മണ്ട ഉണങ്ങി നശിച്ചുപോയ കവുങ്ങും തെങ്ങും നിരവധി. കാലാവസ്ഥാവ്യതിയാനവും മണ്ണിൻ്റെ ഘടനാമാറ്റവുമാണ് സമീപവർഷങ്ങളിൽ മലയോരത്ത് മഞ്ഞളിപ്പ്ബാധ കൂടാൻ കാരണമായത്. കീടബാധയും കാരണമാകുന്നുണ്ട്.
തെങ്ങിനും തൈറബ്ബറിനും വരെ മഞ്ഞളിപ്പ് ബാധിക്കുന്നുണ്ട്. കാർഷിക നഴ്സറികൾക്കും കീടബാധ ഭീഷണിയായി. ഏറ്റവും ഉയർന്ന പ്രദേശങ്ങളിലാണ് രോഗം കൂടുതൽ, കാറ്റാംകാവല, അതിരുമാവ്, ജാതിമൂപ്പ് പ്രദേശങ്ങളിൽ 15 വർഷത്തിലധികമായി കർഷകർ കൃഷിനാശം നേരിടുന്നു. ഒരുപ്രദേശത്ത് ഒന്നാകെ കൃഷിനശിച്ച അവസ്ഥ വന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞരുടെ സംഘം ഇവിടെയെത്തി പഠനം നടത്തിയിരുന്നു. വേര് തിന്നുന്ന പുഴുവാണ് പ്രദേശത്ത് വ്യാപക കൃഷിനാശത്തിന് കാരണമായത്. വേരുതീനിപ്പുഴുവിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗങ്ങളൊന്നും കർഷകരിലേക്കെത്തിയിട്ടില്ല. തെങ്ങിനും കവുങ്ങിനും മണ്ടചീയലും വെള്ളിച്ചബാധയും വിനയായി.
വേരുതീനിപ്പുഴുവിനെ നിയന്ത്രിക്കണം
വേരുതീനിപ്പുഴുവിൻ്റെ ആക്രമണമാണ് മേഖലയിൽ ഇപ്പോൾ കവുങ്ങ്, തെങ്ങ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് വിളകളുടെ ശേഷി കുറയ്ക്കുന്നു. ഉത്പാദനക്കുറവിന് കാരണമാകുന്നു. ഇതിന് പരിഹാരമായാൽ കൃഷിക്ക് ഒരളവോളം രക്ഷയാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)

_h_small.jpg)
_h_small.jpg)
