ജൈവസമൃദ്ധിക്കായി ഹരിതാമൃതം '26 വീട്ടുവളപ്പുകളിലും വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ട മത്സരം : രജിസ്‌ട്രേഷൻ ഡിസംബർ 8 വരെ

ജൈവസമൃദ്ധിക്കായി ഹരിതാമൃതം '26 വീട്ടുവളപ്പുകളിലും വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ട മത്സരം  : രജിസ്‌ട്രേഷൻ ഡിസംബർ 8 വരെ
ജൈവസമൃദ്ധിക്കായി ഹരിതാമൃതം '26 വീട്ടുവളപ്പുകളിലും വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ട മത്സരം : രജിസ്‌ട്രേഷൻ ഡിസംബർ 8 വരെ
Share  
2025 Nov 28, 11:38 PM

ജൈവസമൃദ്ധിക്കായി ഹരിതാമൃതം '26

വീട്ടുവളപ്പുകളിലും വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ട മത്സരം

: രജിസ്‌ട്രേഷൻ ഡിസംബർ 8 വരെ


വടകര: 'ആരോഗ്യരക്ഷയ്ക്ക് അനുയോജ്യ ഭക്ഷണം' എന്ന സുപ്രധാന സന്ദേശം ഉയർത്തിക്കൊണ്ട്, ഹരിതാമൃതം സ്ഥിരംസമിതിയുടെ ആഭിമുഖ്യത്തിൽ ഹരിതാമൃതം '26 മഹോത്സവത്തിന്റെ ഭാഗമായി വീട്ടുവളപ്പുകളിലും വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ട മത്സരം സംഘടിപ്പിക്കുന്നു.

ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിന് ഡിസംബർ 8 വരെ പേര് രജിസ്റ്റർ ചെയ്യാം.

യോഗ്യത മാനദണ്ഡങ്ങൾ അനുസരിച്ച്, വടകര താലൂക്ക് പരിധിയിൽ ചുരുങ്ങിയത് ഒരു സെന്റ് സ്ഥലത്തെങ്കിലും, കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും കൃഷി ചെയ്യുന്ന വീട്ടുവളപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

വിദ്യാലയങ്ങൾക്ക്, വടകര വിദ്യാഭ്യാസ ജില്ലയിലെ ചുരുങ്ങിയത് പത്ത് സെന്റ് സ്ഥലത്തെങ്കിലും ജൈവരീതിയിൽ കൃഷി ചെയ്യുന്ന സ്ഥാപനങ്ങളെയാണ് പരിഗണിക്കുക.


 ആകർഷകമായ ക്യാഷ് അവാർഡുകൾ

മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡുകൾ നൽകും.

ജൈവ കൃഷിരീതിയിൽ ചെയ്യുന്ന തോട്ടങ്ങളെ മാത്രമേ മത്സരത്തിനു പരിഗണിക്കുകയുള്ളു എന്ന നിബന്ധന കർശനമായി പാലിക്കണമെന്ന് സംഘാടകർ അറിയിച്ചു.


മത്സരാർഥികൾക്ക് ടി.എസ്. ഹാൾ വടകര, സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം കരിമ്പനപ്പാലം, ജൈവ കലവറ മുനിസിപ്പൽ പാർക്ക് എന്നീ സ്ഥാപനങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി 9446482110 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


 മത്സര നടത്തിപ്പിന് സമിതി

പച്ചക്കറിത്തോട്ട മത്സരത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി റിട്ട: ഡി.ഡി.ഇ ടി. ശ്രീധരൻ (ചെയർമാൻ), റിട്ട: കൃഷി ഫീൽഡ് ഓഫീസർ പി.എം. വത്സലൻ (ജനറൽ കൺവീനർ) എന്നിവർ ഉൾപ്പെടെയുള്ള സമിതിയെ തിരഞ്ഞെടുത്തു. മാണിക്കോത്ത് ചന്ദ്രി (വൈസ് ചെയർമാൻ), വി.പി. ചിത്രാഭായി, സി.പി. ചന്ദ്രൻ (കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പി.പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി. ശ്രീനിവാസൻ രൂപരേഖ അവതരിപ്പിച്ചു.


 ഹരിതാമൃതം '26 ഫെബ്രുവരിയിൽ

ഹരിതാമൃതം '26 മഹോത്സവം ഫെബ്രുവരി 12 മുതൽ 17 വരെ വടകര ടൗൺഹാളിൽ വെച്ച് സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികളും തീരുമാനിച്ചിട്ടുണ്ട്.

വനിതാ സമ്മേളനം: ഭക്ഷണത്തിലെ മായവും പ്രശ്നപരിഹാരങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തിന് കെ. ഗീത, പി. നാൻസി എന്നിവർ നേതൃത്വം നൽകും.

സെമിനാർ: പരിസ്ഥിതി സൗഹാർദ്ദ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കും (സബ്കമ്മിറ്റി: കെ.എം. ബാലകൃഷ്ണൻ, കെ.കെ. പ്രഭാശങ്കർ).

അനുഭവ സാക്ഷ്യങ്ങൾ: ജൈവകർഷകരുടെ അനുഭവസാക്ഷ്യങ്ങൾ അവതരിപ്പിക്കും (സബ് കമ്മിറ്റി: കണ്ണമ്പ്രത്ത് പത്മനാഭൻ, സി.പി. ചന്ദ്രൻ).

മത്സരം: വിദ്യാർത്ഥികൾക്കായി ഇലേഖന മത്സരം സംഘടിപ്പിക്കും (സബ്കമ്മിറ്റി: സി.എം. മുഹമ്മദ് ശരീഫ്, കെ.പി. വിനോദൻ).


ജൈവകർഷകർക്ക് അവരുടെ നടീൽ വസ്തുക്കളും ഉൽപ്പന്നങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്തുവാൻ സൗകര്യം ലഭിക്കുന്ന ഹരിതാമൃത ത്തിൽ, സ്റ്റാളുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ 8075260180 എന്ന നമ്പറിൽ ബന്ധപ്പെടണം.


യോഗത്തിൽ പ്രൊഫ: കെ.കെ. മഹമൂദ്, പത്മനാഭൻ കണ്ണമ്പ്രത്ത്, കെ.എം. ബാലകൃഷ്ണൻ, കെ.കെ. പ്രഭാശങ്കർ, ദിവാകരൻ ചോമ്പാല, അഡ്വ. എ.എം. സന്തോഷ്, സി.എച്ച്. ശിവദാസ്, അടിയേരി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുറന്തോടത്ത് ഗംഗാധരൻ സ്വാഗതവും, എൻ.കെ. അജിത്കുമാർ നന്ദിയും പറഞ്ഞു

mahatma-samudea
thankchan-revised--for-mfk-karipanappalam-
beena
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI