ഒറ്റപ്പാലം അപൂർവ ആർട്ടിക് പക്ഷിയായ പമ്പരക്കാടയെ (റെഡ് നെക്ക്ഡ് ഫലറോപ്) പാലക്കാട്ട് കണ്ടെത്തി. പടലിക്കാട് കൊട്ടേക്കാട് പാടശേഖരത്തിലാണ് പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ പമ്പരക്കാടയെ കണ്ടെത്തിയത്. ആദ്യമായാണ് പമ്പരക്കാടയെ ജില്ലയിലെ നീർത്തടങ്ങളിൽ കണ്ടെത്തുന്നത്. പക്ഷികളെക്കുറിച്ച് ശാസ്ത്രീയവിവരങ്ങൾ ശേഖരിക്കുന്ന ഇ-ബേഡ് പ്ലാറ്റ്ഫോമിലെ കണക്കനുസരിച്ച് ജില്ലയിൽ കണ്ടെത്തുന്ന 422-ാം പക്ഷിയിനമാണ് പമ്പരക്കാട
പക്ഷിനിരീക്ഷകനായ നോവൽ കുമാറാണ് ആദ്യമായി പക്ഷിയെ ക്യാമറയിൽ പകർത്തിയത്. നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ അംഗങ്ങളായ രവി കാവുങ്ങൽ, വിവേക് സുധാകരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കടൽത്തീരത്തുനിന്ന് മാറി ഉൾനാടുകളിൽ അപൂർവമായി മാത്രമേ ഇവയെ കാണാറുള്ളൂ. വടക്കേ അമേരിക്കയിലും ആർട്ടിക്, യൂറേഷ്യൻ മേഖലയിലും ഇവ പ്രജനനം നടത്തുന്നു. ശൈത്യകാലത്ത് ഉഷ്‌ണ മേഖലാ സമുദ്രങ്ങളിലാണ് ഇവ കഴിയുന്നത്. ഈ യാത്രയിലാണ് അപൂർവമായി കേരള തീരത്തെത്തുന്നത്. യൂറേഷ്യയിൽനിന്ന് അറേബ്യൻ സമുദ്രത്തിലേക്ക് പറന്നാണ് ഇവയുടെ ദേശാടനം, ആറായിരം കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിവുള്ളവയാണ് പമ്പരക്കാട പക്ഷികൾ. വെള്ളത്തിൽ ദിവസങ്ങളോളം വിശ്രമിക്കാനും ഇവയ്ക്ക് കഴിയും. ഉൾനാടൻ പാടശേഖരങ്ങളിലെ ജൈവവൈവിധ്യ പ്രാധാന്യമാണ് ഇവ ഇവിടെയത്താൻ കാരണം. കോയമ്പത്തുരിൽ 2023-ൽ ഇവയെ കണ്ടെത്തിയിരുന്നെന്നും പക്ഷിനിരീക്ഷകർ പറയുന്നു.
പേരിനുപിന്നിൽ ഇങ്ങനെ
വെള്ളത്തിൽ പമ്പരം പോലെ ദീർഘമായി കറങ്ങി ചെറുമത്സ്യങ്ങളെയും സൂക്ഷ്‌മ ജീവികളെയും ജലോപരിതലത്തിലെത്തിച്ചാണ് ഇവ ഭക്ഷണമാക്കുന്നത്. പമ്പരംപോലെ കറങ്ങുന്നതിനാലാണ് ഇവയ്ക്ക് പമ്പരക്കാടയെന്ന് പേരുവന്നത്. ശരാശരി 18 സെന്റിമീറ്ററോളം നീളംവരുന്ന ഇവയുടെ പെൺപക്ഷികൾക്കാണ് ആൺപക്ഷികളേക്കാൾ ഭംഗിയെന്നും പക്ഷിനിരീക്ഷകർ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










_h_small.jpg)
_h_small.jpg)




