അവക്കാഡോ കൃഷി വ്യാപിപ്പിക്കാൻ നേതൃത്വം നൽകും

അവക്കാഡോ കൃഷി വ്യാപിപ്പിക്കാൻ നേതൃത്വം നൽകും
അവക്കാഡോ കൃഷി വ്യാപിപ്പിക്കാൻ നേതൃത്വം നൽകും
Share  
2025 Nov 21, 08:34 AM
vasthu
vasthu

തൊടുപുഴ: കാഡ്‌സ് വില്ലേജ് സ്ക‌്വയറിൽ നടന്ന അവക്കാഡോ കർഷക സംഗമം നടത്തി. ഫ്രൂട്ട്സ് വാലി ഇൻ്റർനാഷണൽ അവക്കാഡോ റിസർച്ച് സെന്റർ ചെയർമാൻ അഡ്വ. ബിജു പറയന്നിലം ഉദ്ഘാടനം ചെയ്‌തു. അവക്കാഡോ കൃഷി കേരളത്തിൽ വ്യാപിപ്പിക്കുന്നതിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.



ഏറ്റവും പോഷകസമ്പന്നമായ അവക്കാഡോ കൃഷി കേരളത്തിൽ വ്യാപിക്കുന്നതോടെ കാർഷിക മേഖലയിൽ വലിയ ഉണർവുണ്ടാകുമെന്ന് സെമിനാർ നയിച്ച രാഷ്ട്രപതിയുടെ ഇന്നോവേഷൻ അവാർഡ് ജേതാവായ ജോസി കൊച്ചുകൂടി പറഞ്ഞു. അവക്കാഡോ ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആദ്യ അംഗത്വം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് രാജു തരണിയിൽ, കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിൽനിന്ന് സ്വീകരിച്ചു. ഫലവർഗ കർഷകരായ ജോബ് വർഗീസ്, ഷീന ശങ്കരമംഗലത്തിൽ, റോയ് സെബാസ്റ്റ്യൻ എന്നിവരെ സംഗമത്തിൽ ആദരിച്ചു. ഫ്രൂട്ട്സ് വാലി മാനേജർമാരായ ബിനു മണ്ണൂർ, സജി വടക്കേൽ, അനുമോൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് ഊട്ടി കുളിരിന്റെ പിടിയിൽ
പരിസ്ഥിതി / ഗാർഡനിംഗ് പാലക്കാട്ടേക്ക് വിരുന്നെത്തി, പമ്പരക്കാട
THARANI