
ഒറ്റപ്പാലം ഷൊർണൂർ ബ്ലോക്ക് കൃഷി ഉപഡയറക്‌ടറുടെ ഓഫീസിനു കീഴിൽ ഇത്തവണ രണ്ടാംവിള കൃഷിയിറക്കുന്നത് 2,778 ഹെക്‌ടറിൽ കഴിഞ്ഞ വർഷത്തേക്കാൾ 35 ഏക്കർ അധികം സ്ഥലത്താണ് കൃഷിയിറക്കുന്നത്. കഴിഞ്ഞവർഷം 2,764 ഹെക്‌ടർ സ്ഥലത്തായിരുന്നു കൃഷി. ഇതിൽ വർഷങ്ങളായി തരിശായിക്കിടന്ന 42.5 ഏക്കർ പാടങ്ങളിലും അധികമായി കൃഷിയിറക്കാൻ കൃഷിവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. അമ്പലപ്പാറ, ഷൊർണൂർ, നെല്ലായ കൃഷിഭവനുകളിലാണ് കൂടുതൽ തരിശുഭൂമി കൃഷിയിടമാക്കിയത്.
അഞ്ച് ഹെക്ടർ വീതം സ്ഥലത്താണ് ഇവിടങ്ങളിൽ കൃഷി തൃക്കടീരിയിൽ രണ്ട് ഹെക്ടർ സ്ഥലത്തുമാണ് കൃഷി. പത്ത് കൃഷിഭവനുകളിൽ ഇത്തവണ അമ്പലപ്പാറ കൃഷിഭവൻ പരിധിയിലാണ് ഏറ്റവും കൂടുതൽ നെൽക്കൃഷി ഇറക്കുന്നത്-400 ഹെക്‌ടർ. കഴിഞ്ഞ വർഷവും അമ്പലപ്പാറതന്നെയായിരുന്നു മുന്നിൽ ഏറ്റവും കുറവ് 150 ഹെക്‌ടർ കൃഷിചെയ്യുന്ന തൃക്കടീരിയാണ്.
ഷൊർണൂരിൽ 378 ഹെക്‌ടർ, ലക്കിടിയിൽ 340, ഒറ്റപ്പാലം 300, വല്ലപ്പുഴ 285, വാണിയംകുളം 270, ചളവറ 240, നെല്ലായ 235, അനങ്ങനടി 180 ഹെക്ടർ എന്നിങ്ങനെയാണ് രണ്ടാംവിള കൃഷിയിറക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലത്തും കൃഷിയിറക്കിത്തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒറ്റപ്പാലം, ഷൊർണൂർ, വാണിയംകുളം, വല്ലപ്പുഴ കൃഷിഭവനുകളിലായി ആകെ 75 ഹെക്‌ടറിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ കഴിഞ്ഞിട്ടുണ്ട്. അനങ്ങനടി, ലക്കിടി, തൃക്കടീരി കൃഷിഭവനുകളിൽ കൃഷി കുറയുകയും ചെയ്‌തു. ജലലഭ്യതക്കുറവ് മൂലം ഒന്നാംവിളയിറക്കാത്ത ഭൂരിഭാഗം കർഷകരുടെയും പ്രധാന ആശ്രയം രണ്ടാംവിളയാണ്. കാട്ടുപന്നിശല്യവും ഒന്നാംവിളയെ സാരമായി ബാധിച്ചിരുന്നു. ഈ നഷ്ടമെല്ലാം രണ്ടാംവിളയിൽ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ രണ്ടാംവിളയ്ക്ക് പ്രാധാന്യം നൽകുന്നത്. അതേസമയം, കാര്യക്ഷമമായ ഇടപെടൽകൊണ്ടാണ് കൃഷി വർധിപ്പിക്കാൻ കഴിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group