
തിരുപ്പൂർ: ലോക ദേശാടനപക്ഷിദിനത്തോടനുബന്ധിച്ച് നഞ്ചരായൻ കുളം പക്ഷി സങ്കേതത്തിൽ നടത്തിയ സെൻസസിൽ മുൻകാലങ്ങളിലെ ഒക്ടോബർ മാസങ്ങളെ അപേക്ഷിച്ച് പക്ഷികളുടെ വരവിൽ വൻ കുറവെന്ന് കണ്ടെത്തൽ. തിരുപ്പൂർ നേച്വർ സൊസൈറ്റിയിലെ പക്ഷി നിരീക്ഷകരാണ് വനംവകുപ്പിന്റെ അനുമതിയോടെ സെൻസസ് നടത്തിയത്.
ഏഴിനം ദേശാടനപക്ഷികൾ മാത്രമാണ് ഇത്തവണ എത്തിയത്. പക്ഷികളുടെ ദേശാടനകാലം ഒക്ടോബറിൽ ആരംഭിക്കുന്നതോടെ, ശരാശരി 20 മുതൽ 30 വരെ ഇനങ്ങളിൽപെട്ട ദേശാടനപക്ഷികളാണ് നഞ്ചരായൻ കുളത്തിൽ എത്താറെന്ന് തിരുപ്പൂർ നേച്യർ സൊസൈറ്റി പ്രസിഡൻ്റ് കെ. രവീന്ദ്രൻ പറഞ്ഞു.
മധ്യ റഷ്യയിലും ഫിൻലൻഡിലും നിന്നുള്ള 'ബൂട്ടഡ് വാർണ്ണർ', വടക്കൻരാജ്യങ്ങളിൽ നിന്നുള്ള 'ബാൺ സ്വാളോ', കിഴക്കൻ യൂറോപ്പിൽനിന്നും പശ്ചിമേഷ്യയിൽനിന്നും വരുന്ന 'റോസി സ്റ്റാർലിങ്, ആർട്ടിക് പ്രദേശങ്ങളിൽ നിന്നുള്ള 'റെഡ് നെക്ക്‌ഡ് ഫലാറോപ്പ്, ഉപ-ആർട്ടിക് തണ്ണീർത്തടങ്ങളിൽ നിന്നുള്ള 'വുഡ് സാൻഡ്‌പൈപ്പർ', തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് 'ബ്ലൂ ട്ടേയിൽഡ് ബീ ഈറ്റെർസ്, യൂറോപ്പിലെയും ഏഷ്യയിലെയും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള 'കോമൺ സാൻഡ്‌പൈപ്പർ' എന്നീ ഏഴിനങ്ങളാണ് ഇപ്പോൾ വന്നത്. പക്ഷികളുടെ എണ്ണത്തിലും ഗണ്യമായി കുറവുണ്ടെന്നാണ് പറയുന്നത്.
'ഏഴിനങ്ങളിൽ പലതും പത്തിനുതാഴെയെണ്ണം മാത്രമാണ് എത്തിയത്. 'ബ്ലൂ ട്ടേയിൽഡ് ബീ ഈറ്റെർസ് മാത്രമാണ് ഏതാണ്ട് 250 എണ്ണത്തോളം കൂട്ടമായി എത്തിയിരിക്കുന്നതെന്നും രവീന്ദ്രൻ പറയുന്നു.
ഈഷയുടെ മിറാക്കിൾ ഓഫ് മൈൻഡ് ധ്യാനം: 20,000 പേർ പങ്കെടുത്തു
കോയമ്പത്തൂർ ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ഈഷ യോഗയുടെ നേതൃത്വത്തിൽ 'മിറാക്കിൾ ഓഫ് മൈൻഡ് എന്ന പേരിൽ ധ്യാനപരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 സ്ഥലങ്ങളിൽ നടത്തിയ പരിപാടിയിൽ വിദ്യാർഥികൾ ഉൾപ്പെടെ 20,000 പേർ പങ്കെടുത്തു.
മന്ത്രി മനോ തങ്കരാജ്, ചലചിത്ര സംവിധായകൻ എ.ആർ. മുരുകദോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മെഡിറ്റേഷൻ ആപ്പും പുറത്തിറക്കി, സദ്‌ഗുരുവിൻ്റെ പ്രഭാഷണവും ധ്യാനരീതികളെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് ആപ്പിലുള്ളത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group