
കൊച്ചി ഛത്തീസ്ഗഢിലെ ജഗ്‌ദൽപൂർ ജില്ലയിലെ കംഗർവാലി നാഷണൽ പാർക്കിൽനിന്ന് പുതിയയിനം ആൽവർഗത്തെ കണ്ടെത്തി. ഛത്തീസ്‌ഗഢിലെ സസ്യങ്ങളെക്കുറിച്ച് 40 വർഷത്തിലേറെ പഠനം നടത്തിയ സസ്യശാസ്ത്രജ്ഞൻ പ്രൊഫ. എം.എൽ. നായ്ക്കിൻ്റെ ആദരാർഥം സസ്യത്തിന് ഫൈക്കസ് നായകി എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഛത്തീസ്ഗഢിൽ മാത്രം കണ്ടുവരുന്ന ഈ സസ്യത്തെ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ചെടികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാടിൻ്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇവ വലിയ പങ്കുവഹിക്കുന്നുണ്ട്. പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ഭക്ഷ്യ-വാസകേന്ദ്രം കൂടിയാണ് ഈ സസ്യമെന്ന് ഗവേഷകർ വ്യക്തമാക്കി, ആൽ, അത്തി, പ്ലാവ് തുടങ്ങിയവ ഉൾപ്പെടുന്ന മോറെസിയേ കുടുംബത്തിൽ ഉൾപ്പെടുന്നതാണ് ഈ സസ്യം.
നിലവിൽ ഇന്ത്യയിൽ ഏകദേശം 120 ഇനം ആൽമരങ്ങൾ ഉണ്ടെന്നാണ് കണക്ക്. അതിൽ ഫൈക്കസ് നായകി ഉൾപ്പെടെ 10 ഇനം ആൽമരങ്ങൾ ഇന്ത്യയിൽ മാത്രമാണ് കാണപ്പെടുന്നത്. സ്വീഡനിൽ നിന്നുള്ള അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ നോഡിക് ജേണൽ ഓഫ് ബോട്ടണിയിലാണ് ഇത് സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.മൈസൂർ റീജണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ ശാസ്ത്രജ്ഞൻ അർജുൻ പ്രസാദ് തിവാരി, എറണാകുളം സെയ്റ്റ് തെരേസാസ് കോളേജ് ബോട്ടണിവിഭാഗം അധ്യാപകൻ ശ്രീഹരി ശിവൻനായർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ രാജേന്ദ്ര പ്രസാദ് മിശ്ര, എംഎൽസി ഗവൺമെൻറ് ഗേൾസ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകൻ മുജാഫർ ഷേക്ക് എന്നിവരടങ്ങിയ ഗവേഷണസംഘമാണ് ഈ സസ്യത്തെക്കുറിച്ച് ശാസ്ത്രലോകത്തിനു അറിവ് പകർന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group