
കണ്ണൂർ: ആഫ്രിക്കൻ വൻകരയിലും പരിസരത്തും മാത്രം കഴിയുന്ന കരിമുണ്ടിയെ (ബ്ലാക്ക് ഹെറോൺ) കരിവെള്ളൂർ കുണിയനിൽ കണ്ടെത്തി. ഇഗ്രേറ്റ ആർദേസിക്ക (Egretta ardesiaca) എന്നാണ് ശാസ്ത്രനാമം. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന നീർത്തടമായ കുണിയൻചതുപ്പിൽ വർഷങ്ങളായി പക്ഷിനിരീക്ഷണം നടത്തുന്ന ഫോട്ടോഗ്രാഫർ അഭിലാഷ് പദ്‌മനാഭനാണിതിനെ കണ്ടെത്തിയത്.
നമ്മുടെ നാട്ടിലെ കരിങ്കൊച്ചയോട് (ബ്ലാക്ക്ബിറ്റൻ) സാമ്യം തോന്നിക്കുന്ന പക്ഷി മീൻപിടിക്കുമ്പോൾ ചിറകുകൾ കുടപോലെ പിടിക്കുന്നതാണ് തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന കാര്യം. മഹാരാഷ്ട്രയിൽ നേരത്തെ കണ്ടതായി പറയുന്നുണ്ടെങ്കിലും ഇന്ത്യൻ പക്ഷിനിരീക്ഷണ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണി കണ്ടെത്തൽ.
ദേശാടനപ്പക്ഷിയല്ലാത്ത ഇത് എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തിൽ പക്ഷിനിരീക്ഷകർക്ക് അദ്‌ഭുതമാണുള്ളത്. ആഫ്രിക്കയിൽനിന്ന് ഏതെങ്കിലും രീതിയിൽ ഇന്ത്യയിലെത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് മുതിർന്ന പക്ഷിനിരീക്ഷകൻ സി. ശശികുമാർ പറഞ്ഞു. പക്ഷിയെ കണ്ടെത്തിയ ഉടനെ അഭിലാഷ് വിവരം ഇ-ബേർഡ് പോർട്ടലിൽ രേഖപ്പെടുത്തിയിരുന്നു. ഇതുകണ്ട പക്ഷിനിരീക്ഷകനും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡന്റുമായ സത്യൻ മേപ്പയൂർ ആഫ്രിക്കയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് കുണിയനിൽ കണ്ട പക്ഷി ആഫ്രിക്കയിലുള്ള ഇനമാണെന്ന് സ്ഥിരീകരിച്ചു. കരിമുണ്ടിയുടെ വരവ് കുണിയൻ നീർത്തട സംരക്ഷണത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്ന കാര്യമാണ്. പച്ചക്കാലി, പമ്പരക്കാട, പൊൻമണൽക്കോഴി തുടങ്ങി നല്ലതിലേറെ ദേശാടനപ്പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. നൂറോളം ഇനം നീർപ്പക്ഷികളെ കുണിയനിൽ കണ്ടെത്തിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group