
ഉദുമ: പള്ളത്തെ ഉദുമ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം മോടി പിടിപ്പിക്കുന്നതിനിടയിൽ നട്ടുവളർത്തിയിരുന്ന പച്ചതുരുത്ത് വെട്ടിമാറ്റിയതിന് പകരം പരിഹാര വനവത്കരണം നടത്തി. പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ്, ഉദുമ പഞ്ചായത്ത് ഭരണസമിതിയാണ് ബാര ഞെക്ളി പച്ചത്തുരുത്തിൽ ജനകീയ പങ്കാളിത്തോടെ പരിഹാര വനവത്കരണത്തിനിറങ്ങിയത്.
കഴിഞ്ഞ മാസം 20-നാണ് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലെ മരങ്ങൾ മുറിച്ച് കളഞ്ഞ് അവിടം കൊരുപ്പുകട്ട നിരത്തിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു തുടർന്നാണ് ഭരണസമിതി പരിഹാര വനവത്കരണത്തിന് തീരുമാനിച്ചത്, കാഞ്ഞിരം, ഞാവൽ, അശോകം, പാല, കനിമരുത്, മുള തുടങ്ങി 30-ഓളം വൃക്ഷത്തൈകളാണ് നട്ടത്. ഉദുമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ സഹകരണവും ഉണ്ടായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് കെ.വി. ബാലകൃഷ്‌ണൻ, ജനപ്രതിനിധികളായ സൈനബ അബൂബക്കർ, സുനിൽ കുമാർ മൂലയിൽ, ചന്ദ്രൻ നാലാംവാതുക്കൽ, ബിന്ദു സുതൻ, സിന്ധു ഗംഗാധരൻ, ന ബീസ പാക്യര, ബിഎംസി കൺവീനർ പി.കെ. മുകുന്ദൻ, ജയന്തി അശോക് എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group