വളംവിലയിൽ തളർന്ന് കൃഷി

വളംവിലയിൽ തളർന്ന് കൃഷി
വളംവിലയിൽ തളർന്ന് കൃഷി
Share  
2025 Jul 16, 09:56 AM
mannan

കറുകച്ചാൽ : രാസവളങ്ങളുടെ വില വർധിച്ചത് കർഷകർക്ക് തിരിച്ചടി. ചെറുകിട കർഷകർ മുതൽ വലിയ തോട്ടം ഉടമകളെ വരെ വില വർധന ബാധിച്ചു. ചെലവിന് ആനുപാതികമായി വരുമാനം ഇല്ലാത്തതിനാൽ റബ്ബർ അടക്കമുള്ള കൃഷിക്ക് വളം ഇടുന്ന കർഷകരുടെ എണ്ണത്തിലും കുറവുണ്ട്. എങ്കിലും കൈത, വാഴ, കപ്പ, പച്ചക്കറി, നെല്ല് തുടങ്ങിയ കൃഷികൾക്ക് കൃത്യമായി വളം ഇടാതിരിക്കാനും കഴിയില്ല. 50 മുതൽ 250 രൂപ വരെയാണ് ഈ വർഷം രാസവളങ്ങൾക്ക് കൂടിയത്.


വിലമാറ്റം


രൂപയുണ്ടായിരുന്ന 50 കിലോ പൊട്ടാഷ് 1800 രൂപ


1325-രൂപയായിരുന്ന ഫാക്‌ടംഫോസിന് 1425 രൂപ


Payroll Software loved by thousands of businesses.


യൂറിയ, പൊട്ടാഷ് വേണ്ടത്ര കിട്ടാനില്ല.


വിലകൂടി കോഴിവളവും ചാണകപ്പൊടിയും


മുൻപ് ഫാമുകളിൽനിന്നും ചെറിയ വിലയ്‌ക്കോ സൗജന്യമായോ നൽകിയിരുന്ന കോഴിവളത്തിന് 150-160 രൂപയാണ് ഒരു ചാക്കിന്. കഴിഞ്ഞ വർഷം വരെ 100 രൂപയിൽ താഴെയായിരുന്നു കോഴിവളത്തിന്, രാസവളത്തിൻ്റെ വില കൂടിയതും ആവശ്യക്കാർ കൂടിയതും വില വർധിക്കാൻ കാരണമായി. ഒരു പാട്ട ചാണകപ്പൊടിക്ക് 50-55 രൂപയാണ് വില. മുൻപ് 40-രൂപയിൽ താഴെയായിരുന്നു. ആട്ടിൻകാഷ്ഠത്തിനും പാട്ടയ്ക്ക് 70 രൂപയായി വില.


നെല്ലിന് ഒരേക്കറിന്


ആദ്യതവണ ഒന്നര പാക്ക് ഫാക്‌ടംഫോസ് (75 കിലോ), യൂറിയ 20 കിലോ.


രണ്ടാംതവണ 25 കിലോ ഫാക്‌ടംഫോസ്, 20 കിലോ യൂറിയ, 30 കിലോ


പൊട്ടാഷ് ഇടും.


മൂന്നാം തവണ 15 കിലോ യൂറിയ, 20 കിലോ പൊട്ടാഷ് എന്നിവ വേണം.


ആകെ അയ്യായിരം രൂപയോളം ചെലവ്


കൈതക്കൃഷി ഒരേക്കറിന്


ഒരേക്കറിന് വർഷം നാല് പ്രാവശ്യം വളമിടണം.


ഫാക്ട‌ംഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയാണ് ഇടുന്നത്.


ഒരു പ്രാവശ്യം 12000 രൂപയിലധികം ചെലവുണ്ട്. 2000-3000 രൂപ പുതിയ വില അനുസരിച്ച് കൂടും.


റബ്ബറിന്


200 മരത്തിന് ശരാശരി 650 ഗ്രാം മുതൽ ഒരു കിലോ വരെ വളം വേണം.


നാല് ചാക്ക് വളത്തിന് 5600-6000 രൂപ.


മുൻ വർഷത്തേക്കാൾ 1000 രൂപയുടെ വർധന.


റബ്ബറിന് വളമിടുന്നത് നിർത്തി


മുൻപ് കൃത്യമായി വളമിട്ട് ടാപ്പ് ചെയ്യുമായിരുന്നു. ചെലവിന് ആനുപാതികമായി വരുമാനം ഇല്ലാത്തതുകൊണ്ട് ഇപ്പോൾ വളം ഇടാറില്ല. ഉയർന്ന വിലയ്ക്ക് വളം ഇടാൻ സാധാരണക്കാർക്ക് കഴിയില്ല.


ജോയി തായിപ്രാൽ. കറുകച്ചാൽ. (റബ്ബർ കർഷകൻ).


കൃത്യസമയത്ത് വളം കിട്ടില്ല


കൈതക്ക്യഷിക്ക് ക്യത്യസമയത്ത് വളം ഇടണം. ഫാക്‌ടംഫോസ് കിട്ടുമ്പോൾ യൂറിയ, പൊട്ടാഷ് എന്നിവ കിട്ടില്ല. ഇത് ക്യത്യമായി കിട്ടാത്തത് വലിയ ബുദ്ധിമുട്ടാണ്. കൃഷിയെ സാരമായി ബാധിക്കും. വില കൂടിയത് വലിയ തിരിച്ചടിയായി.


സജിമോൻ താന്നിക്കൽ. അമയന്നൂർ. കൈത കർഷകൻ.


കർഷകർ എന്തുചെയ്യും കോഴിവളത്തിന് വരെ 160 രൂപയായി. ഇതിന് പുറമേ രാസവളത്തിന് വില കുട്ടിയതോടെ സാധാരണ കർഷകർ എങ്ങനെ വളമിട്ട് കൃഷിചെയ്യും. സബ്‌സിഡി ലഭ്യമാക്കാൻ സർക്കാർ മുൻകൈ എടുക്കണം.


എബി ഐപ്പ്. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് ദേശാടനപ്പക്ഷികൾ നേരത്തേ എത്തി
പരിസ്ഥിതി / ഗാർഡനിംഗ് പുനർജീവനത്തിന് പുനർജന്മം
പരിസ്ഥിതി / ഗാർഡനിംഗ് കൊടക്കാടൻസ് തവിടിന് ആവശ്യക്കാരേറെ ...
പരിസ്ഥിതി / ഗാർഡനിംഗ് കശുമാവിന് പ്രിയമേറുന്നു
mannan