
പട്ടാമ്പി: യൂറോപ്പിൽനിന്നു നിരവധിയിനം ദേശാടനപ്പക്ഷികളെത്തുന്ന തൃത്താല ഭാരതപ്പുഴ മേഖലയിൽ സീസണിലെ ദേശാടനപ്പക്ഷികളുടെ ആദ്യസംഘം കഴിഞ്ഞദിവസം വിരുന്നെത്തി.
ഇംഗ്ലീഷിൽ വുഡ് സാൻഡ് പൈപ്പർ എന്നു പേരുള്ള പുള്ളിക്കാടക്കൊക്കിന്റെ സംഘമാണ് കഴിഞ്ഞദിവസം തൃത്താല മേഖലയിലെ നെൽവയലിൽ എത്തിയത്. പക്ഷിനിരീക്ഷകർ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്ന ഇ-ബേർഡ് വെബ്സൈറ്റിൽനിന്നുള്ള വിവരപ്രകാരം, 2021 മുതൽ തുടർച്ചയായ അഞ്ചാംവർഷമാണ് ജൂലായ് പകുതിയോടെ പുള്ളിക്കാടക്കൊക്കുകൾ തൃത്താല മേഖലയിൽ എത്തുന്നത്. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാടാണ് പക്ഷികളെ ഇവിടെ കണ്ടതും ചിത്രം പകർത്തിയതും.
കേരളത്തിൽ സാധാരണയായി ദേശാടനപ്പക്ഷികൾ എത്തുന്നത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളോടെയാണ്. എന്നാൽ, പുള്ളിക്കാടക്കൊക്ക് വളരെ നേരത്തേതന്നെ പ്രദേശത്ത് എത്തി. പുള്ളിക്കാടക്കൊക്കുകളുടെ ദേഹത്തിന്റെ ഉപരിഭാഗം വെളുപ്പും തവിട്ടും നിറത്തിലാണ്. തവിട്ടുനിറമുള്ള പുറത്തും ചിറകുകളിലും മങ്ങിയനിറത്തിലുള്ള പുള്ളികളുണ്ടാകും. ചിറകുകളുടെ അടിവശത്ത് ചാരനിറമാണ്. കണ്ണിനുമീതെ പുരികംപോലെ നീളത്തിൽ വെളുത്തവരയും കാണാം. വെള്ളത്തിലും ചെളിനിറഞ്ഞ പ്രദേശത്തും ഇരതേടുന്ന ഇവ ചെറുജീവികളെയാണ് ഭക്ഷണമാക്കുക.
ഇവ യൂറോപ്പിലെ സബ് ആർട്ടിക് പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങളിലും സ്കോട്ട് ലാൻഡിലെ ഭൂപ്രദേശങ്ങളിലും യൂറേഷ്യയുടെ ഭാഗങ്ങളിലുമാണ് പ്രജനനം നടത്തുക. പിന്നീട് ഇവ ആഫ്രിക്കയിലേക്കും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും ദേശാടനം നടത്തുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group