പുനർജീവനത്തിന് പുനർജന്മം

പുനർജീവനത്തിന് പുനർജന്മം
പുനർജീവനത്തിന് പുനർജന്മം
Share  
2025 Jul 14, 09:46 AM
mannan

മറയൂർ നീണ്ട ഇടവേളയ്ക്കുശേഷം ചിന്നാർ വന്യജീവി സങ്കേതത്തിലെ അഞ്ച് ഉന്നതികളിൽ പുനർജീവനം പദ്ധതി വീണ്ടും തുടങ്ങി. തായണ്ണൻകുടിയിൽ നടന്ന ചിന്നാർ വന്യജീവി സങ്കേതം അസി. വാർഡൻ ജി. അജികുമാർ റാഗിതൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കരിമുട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അശോകൻ, എസ്എഫ്‌ഒ ജോർജ് വർഗീസ്, ഇഡിസി സെക്രട്ടറി വിനോദ്, സോഷ്യൽവർക്കർ മിനി കാശി, വനം വകുപ്പ് ഉദ്യോഗസ്ഥർ, കുടിനിവാസികൾ എന്നിവർ പങ്കെടുത്തു.


വനം വകുപ്പിന്റെ കീഴിൽ മൂന്നാർ വന്യജീവി ഡിവിഷനിൽ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് പദ്ധതി. തായണ്ണൻകുടി, ഇരുട്ടളക്കുടി, പുതുക്കുടി, വെള്ളക്കൻകുടി, മാങ്ങാപ്പാറക്കുടി എന്നിവിടങ്ങളിലാണ് കൃഷി. ആനമുടി വനവികസന ഏജൻസിയുടെ ധനസഹായമുണ്ട്. അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന 33 ഇനത്തിൽപ്പെട്ട പരമ്പരാഗത വിളകളായ റാഗി, തിന, ചാമ, വരക്, ബീൻസ് എന്നിവയാണ് ഓരോ ഉന്നതികളിലും ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്‌തുവരുന്നത്, ജൂലായ് മാസം ആദ്യം കൃഷിയിറക്കി ഒക്ടോബർമാസത്തിൽ വിളവെടുക്കും. ബീൻസ് കൃഷി ഡിസംബർ മാസം ആരംഭിച്ച് വിളവെടുപ്പ് ഫെബ്രുവരിയിലാണ്.


ഭൂമി പാട്ടത്തിന്


ഉന്നതികളിലെ നിവാസികളുടെ ഭൂമി ആനമുടി വനവികസന ഏജൻസി ബന്ധപ്പെട്ട ഇക്കോ ഡിവലപ്മെൻ്റ് കമ്മിറ്റി വഴി പാട്ടത്തിനെടുക്കും. ഇവർക്ക് തൊഴിൽദിനങ്ങൾ നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന ധാന്യങ്ങൾ നിവാസികൾക്ക് സൗജന്യമായി ഭക്ഷണത്തിനും വിത്ത് ശേഖരണത്തിനും നൽകും. റാഗിയും മറ്റ് ധാന്യങ്ങളും പൊടിച്ച് ഇക്കോ ഷോപ്പുകൾവഴി വിൽക്കും. ജൈവകൃഷിയിലൂടെ വികസിപ്പിച്ച് എടുക്കുന്ന പ്രദേശത്തെ ധാന്യങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ട്. റാഗി ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഡ്ഡു ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് ധാരാളം ആവശ്യക്കാരാണുള്ളത്. വനംവകുപ്പിൻ്റെ സഹായത്തോടെ നടത്തുന്ന ഈ പദ്ധതി മൂലം തങ്ങൾക്ക് സാമ്പത്തിക പുരോഗതിയും ഭക്ഷ്യ ലഭ്യതയും ഉണ്ടാകുന്നതായി തായണ്ണൻകുടിയിലെ ഊരുമൂപ്പൻ എസ്. ചന്ദ്രൻ പറഞ്ഞു. മറ്റ് ഉന്നതികളിലും ഈ പദ്ധതി ഉടൻ വ്യാപിപ്പിക്കുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്‌ണൻ പറഞ്ഞു.


പുനർജീവനം


അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന പരമ്പരാഗത ധാന്യവിളകൾ പുനരുജ്ജീവിപ്പിച്ചെടുക്കാൻ ചിന്നാർ വന്യജീവി സങ്കേതത്തിലെ തായണ്ണൻകുടിയിൽ 2017-ൽ ആരംഭിച്ച പദ്ധതിയാണ് പുനർജീവനം.


2017-18-ലെ മികച്ച രീതിയിൽ പരമ്പരാഗത കാർഷിക വിളകളുടെ കൃഷിയും വ്യാപനവും നടത്തിയ ഗോത്ര സമൂഹങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പ്ളാന്റ് ജീനോം സേവിയർ അവാർഡ് തായണ്ണൻകുടിക്ക് ലഭിച്ചിരുന്നു.


അഞ്ച് ഉന്നതികളിൽ പദ്ധതി വീണ്ടും ആരംഭിച്ചു

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് വളംവിലയിൽ തളർന്ന് കൃഷി
പരിസ്ഥിതി / ഗാർഡനിംഗ് ദേശാടനപ്പക്ഷികൾ നേരത്തേ എത്തി
പരിസ്ഥിതി / ഗാർഡനിംഗ് കൊടക്കാടൻസ് തവിടിന് ആവശ്യക്കാരേറെ ...
പരിസ്ഥിതി / ഗാർഡനിംഗ് കശുമാവിന് പ്രിയമേറുന്നു
mannan