
കുന്നംകുളം: കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ ഒരു കോടി
ഫലവൃക്ഷത്തൈകൾ നൽകുന്ന പദ്ധതിയിൽ അയ്യായിരത്തിലേറെ കശുമാവിൻതൈകൾ വിതരണംചെയ്‌ത് കുന്നംകുളം കൃഷിഭവൻ ഉള്ളാൽ വൺ ഇനത്തിലുള്ള ഹൈബ്രിഡ് തൈകളാണ് കർഷകർക്കും വിദ്യാർഥികൾക്കും സൗജന്യമായി നൽകിയത്, വാണിജ്യ പ്രാധാന്യമുള്ള കശുമാവ് കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിന് സംസ്ഥാന കശുമാവ് വികസന ഏജൻസിയുമായി ചേർന്നാണ് അത്യുത്പാദനശേഷിയുള്ള തൈകൾ എത്തിച്ചത്.
ഒരു കോടി ഫലവൃക്ഷത്തൈകൾ നൽകുന്ന പദ്ധതിയിൽ ഈ വർഷം കൃഷിഭവനുകൾക്ക് ആവശ്യമായ തൈകൾ കണ്ടെത്താനും കർഷകരിലേക്ക് എത്തിക്കാനുമുള്ള അവസരമുണ്ടായിരുന്നു. ഏത് തൈ വേണമെന്നുള്ള കർഷകരുമായുള്ള ആലോചനയിലാണ് കശുമാവിലേക്കെത്തിയത്. പരിചരണം കുറച്ച് മതിയെന്നതാണ് കശുമാവിനോട് താത്പര്യമേറാൻ കാരണം,
മുറ്റത്തൊരു കശുമാവ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചപ്പോൾ 250-ലേറെ പേരാണ് ആവശ്യക്കാരായി എത്തിയത്. കശുമാവ് വികസന ഏജൻസിയുടെ സഹായത്തോടെ മംഗളൂരു അഗ്രികൾച്ചർ ആൻഡ് ഹോർട്ടികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ വികസിപ്പിച്ചെടുത്ത ഉള്ളാൽ വൺ എന്ന അത്യുത്പാദനശേഷിയുള്ള ഇനം തിരഞ്ഞെടുത്തത്. വീട്ടുമുറ്റത്തും വളർത്താനാകുമെന്നതാണ് ഇതിന്റെ സവിശേഷത. ഒരേക്കറിൽ 80 തൈകൾ നടാനാകും. പത്ത് അടിയിൽ താഴെയാണ് ഇതിൻ്റെ ഉയരം. മൂന്നാമത്തെ വർഷം മുതൽ വിളവെടുപ്പ് തുടങ്ങാം. ഒരു ചെടിയിൽനിന്ന് 16 കിലോഗ്രാം വരെ ലഭിക്കും.
കൃഷിഭവനിൽനടന്ന തൈകളുടെ വിതരണം ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനംചെയ്തുതു. വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.എം. സുരേഷ് അധ്യക്ഷനായി, സജിനി പ്രേമൻ, പ്രിയാ സജീഷ്, ലീലാ ഉണ്ണികൃഷ്ണൻ, വൈ.എസ്. അനിൽകുമാർ, സ്നേഹ വി. ജോസ്, കെഎസ്എസി ഫീൽഡ് അസിസ്റ്റന്റുമാരായ നീലിയ നിരൂപ, ലക്ഷ്‌മീദേവി എന്നിവർ പ്രസംഗിച്ചു.
തൈകൾ സ്വന്തമാക്കി കർഷകരും വിദ്യാർഥികളും
കൃഷിഭവനിൽനിന്ന് കർഷകർക്ക് മാത്രമായി 3500 തൈകൾ വിതരണംചെയ്തു. ചിറളയം ബിസിജി സ്‌കൂളിലെ 1250 കുട്ടികൾക്കും കിഴൂർ വിവേകാനന്ദ കോളേജ്, ഗവ. പോളിടെക്നിക്, ഗവ. ബോയ്‌സ് സ്‌കൂൾ, ഗവ. ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകൾക്ക് 100 വീതം തൈകളും നൽകി. സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ കൂടുതൽ തൈകൾ എത്തിച്ച് നൽകാൻ തയ്യാറാണെന്ന് കൃഷി ഓഫീസർ എസ്. ജയൻ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group