മഞ്ഞളിപ്പ് രോഗം ഇഞ്ചിത്തോട്ടങ്ങളിൽ പടരുന്നു

മഞ്ഞളിപ്പ് രോഗം ഇഞ്ചിത്തോട്ടങ്ങളിൽ പടരുന്നു
മഞ്ഞളിപ്പ് രോഗം ഇഞ്ചിത്തോട്ടങ്ങളിൽ പടരുന്നു
Share  
2025 Jul 11, 09:51 AM
vadakkan veeragadha

പുല്പള്ളി: ഇഞ്ചിച്ചെടികളിലെ മഞ്ഞളിപ്പും പഴുപ്പും കർഷകരെ

ആശങ്കയിലാക്കുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ മേഖലയിലാണ് ഇഞ്ചിക്കർഷകർക്ക് വെല്ലുവിളിയായി ഫംഗസ് രോഗബാധ വ്യാപകമാകുന്നത്. മഴക്കാലമായതിനാൽ രോഗം കൂടുതൽ കൃഷിയിടങ്ങളിലേക്ക് പടരാനുള്ള സാധ്യതകൂടുതലാണെന്നാണ് ഈ മേഖലയിലെ വിദഗ്‌ധർ പറയുന്നത്, വിത്തുനട്ട് രണ്ടുമാസം പിന്നിട്ടതും വളപ്രയോഗം കഴിഞ്ഞതുമായ തൈകളിലാണ് രോഗം പടർന്നുപിടിച്ചിരിക്കുന്നത്.


രോഗലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ ചെടി പാടേ നശിക്കുകയാണ്. ഇലകളുടെ അഗ്രത്ത് ദൃശ്യമാകുന്ന പുള്ളികളും നിറവ്യത്യാസവുമാണ് രോഗത്തിൻ്റെ ആദ്യലക്ഷണം. ക്രമേണ എല്ലാ ഇലകളിലേക്കും തണ്ടുകളിലേക്കും മഞ്ഞളിപ്പ് വ്യാപിക്കും. അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതും രോഗം പടരാൻ കാരണമാകുന്നുണ്ട്. കർണാടകയിൽ കഴിഞ്ഞവർഷം ഈ രോഗബാധ വ്യാപകമായിരുന്നുവെന്നും അവിടെനിന്നാണ് അതിർത്തിമേഖലയായ മുള്ളൻകൊല്ലിയിലെ കൃഷിയിടങ്ങളിലേക്ക് രോഗബാധ എത്തിയതെന്നുമാണ് കർഷകർ പറയുന്നത്. പാടിച്ചിറ, ലൂർദ് നഗർ മേഖലകളിലെല്ലാം രോഗബാധയാൽ ഒട്ടേറെ കർഷകരുടെ ഇഞ്ചിക്കൃഷിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്.


പാടിച്ചിറ സ്വദേശിയായ രാജൻ പാറയ്ക്കലിൻ്റെ അരയേക്കർ കൃഷിയിടം മുഴുവൻ രോഗം പടർന്നുകഴിഞ്ഞു. ഇലകളിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തോട്ടംമുഴുവൻ രോഗം വ്യാപിച്ചുവെന്നാണ് രാജൻ പറയുന്നത്. രണ്ടാമത്തെ വളപ്രയോഗം നടത്തി കളപറിക്കാനെത്തിയപ്പോഴാണ് രോഗം ശ്രദ്ധയിൽപ്പെടുന്നത്. കൃഷിഭവനിൽ ബന്ധപ്പെട്ടെങ്കിലും കാര്യമായ സഹായമൊന്നുമുണ്ടായില്ലെന്നും രാജൻ പറഞ്ഞു.


കടംവാങ്ങിയുംമറ്റുമാണ് പലരും കൃഷിയിറക്കിയിരിക്കുന്നത്. ഇത്തവണ വേനൽമഴ ആദ്യംമുതലേ നല്ലതുപോലെ കിട്ടിയതിനാൽ നിലമൊരുക്കുന്നതിനുംമറ്റും കർഷകർക്ക് ഗുണകരമായിരുന്നു.


കൃഷിവകുപ്പ് അനാസ്ഥ വെടിയണം -ബിജെപി


മുള്ളൻകൊല്ലി മേഖലയിൽ ഇഞ്ചിക്കൃഷി രോഗബാധയാൽ വ്യാപകമായി നശിക്കുമ്പോഴും കൃഷിവകുപ്പ് അനാസ്ഥ തുടരുകയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണം. രാജൻ പാറയ്ക്കൽ അധ്യക്ഷതവഹിച്ചു. ഐക്കരശ്ശേരി ഗോപാലകൃഷ്‌ണൻ നായർ, സദാശിവൻ കുളത്തിൽ, കെ.എസ്. അനിൽ തുടങ്ങിയവർ സംസാരിച്ചു.


കുമിൾനാശിനി ഉപയോഗിക്കാം


ചെടികളിൽ ഇലപ്പുള്ളികൾ ശ്രദ്ധയിൽപ്പെട്ടാലുടൻ കർഷകർ വിവരമറിയിക്കണം. ആദ്യഘട്ടത്തിൽത്തന്നെ രോഗബാധ തിരിച്ചറിഞ്ഞാൽ പ്രതിരോധമൊരുക്കി. കൃഷി സംരക്ഷിക്കാനാകും. രോഗബാധയെക്കുറിച്ചുള്ള വിവരം ചൊവ്വാഴ്‌ച വൈകീട്ടാണ് അറിഞ്ഞത്. കർഷകർ നൽകിയ വിവരമനുസരിച്ച് പൂപ്പൽ രോഗബാധയാണെന്നാണ് കരുതുന്നത്. രോഗനിയന്ത്രണത്തിനായി കുമിൾനാശിനികളും ബോഡോമിശ്രിതവും ഉപയോഗിക്കാവുന്നതാണ്.


അനുപമാ കൃഷ്‌ണൻ

കൃഷി ഓഫീസർ, മുള്ളൻകൊല്ലി

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2