റബ്ബർ മാറ്റി ഡ്രാഗ്രൺ ഫ്രൂട്ട്; ലാഭംകണ്ട് കർഷകൻ

റബ്ബർ മാറ്റി ഡ്രാഗ്രൺ ഫ്രൂട്ട്; ലാഭംകണ്ട് കർഷകൻ
റബ്ബർ മാറ്റി ഡ്രാഗ്രൺ ഫ്രൂട്ട്; ലാഭംകണ്ട് കർഷകൻ
Share  
2025 Jul 06, 10:11 AM
mannan

കാളികാവ് : പരമ്പരാഗതമായി ചെയ്തുവന്ന റബ്ബർകൃഷി മാറ്റി ഡ്രാഗ്രൺ ഫ്രൂട്ട് കൃഷിയൊരുക്കി ആദായംകൊയ്‌ത്‌ കർഷകൻ. കാളികാവ് ഈനാദിയിലെ ഇളംതുരുത്തി സലീമാണ് വേറിട്ട പരീക്ഷണത്തിനു തയ്യാറായത്.


തുടർച്ചയായ വിലത്തകർച്ചയും വന്യജീവിശല്യവുമാണ് റബ്ബർകൃഷി കൈയൊഴിയാൻ സലീമിനെ പ്രേരിപ്പിച്ചത്. ഒരുവർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വിജയിച്ചതോടെ സലീം കൃഷി തുടർന്നു.


വിലകൂടിയ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറുമേനി വിജയമാണ് സലീം നേടിയത്. തോട്ടത്തിൽത്തന്നെ ഡ്രാഗൺ (ഫ്രൂട്ടിന് 200 രൂപ കിലോയ്ക്ക് ലഭിക്കുന്നുണ്ട്. തൊഴിലാളികളെ കിട്ടാത്ത പ്രശ്‌നമൊന്നും ഫലവർഗ കൃഷിക്കില്ലെന്ന് സലീം പറഞ്ഞു.


ഒന്നരയേക്കർ സ്ഥലത്തെ റബ്ബർ മുറിച്ച് ഒഴിവാക്കിയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിറക്കിയത്. മറ്റു കൃഷികളെപ്പോലെ രാസവളപ്രയോഗങ്ങളും കീടനാശിനിയൊന്നും ആവശ്യമില്ല. കോൺക്രീറ്റ് വേലിക്കല്ലുകൾ നാട്ടി ഓരോ കല്ലിലും ഡ്രാഗൺ ഫ്രൂട്ടിൻ്റെ നാലു തൈകൾവീതം പടർത്തുകയാണു ചെയ്തിട്ടുള്ളത്. ചെടിക്ക് പടരാൻ ബൈക്കിൻ്റെ പഴയ ടയറുകളും സ്ഥാപിച്ചു. നല്ല ചൂടും വെയിലുമാണ് ചെടിക്ക് വേണ്ടത്.


ഒരുതവണ വളർത്തിയ ചെടിയിൽനിന്ന് 25 വർഷം വിളവെടുപ്പ് നടത്താനാകും. റബ്ബർകൃഷിയേക്കാൾ ആദായം ഫലവർഗ കൃഷിയിൽനിന്നു ലഭിക്കുമെന്ന് സലീം പറയുന്നു. വന്യജീവി ആക്രമണ പേടിയില്ലെങ്കിലും മോഷ്‌ടാക്കളെ ഭയക്കണം.


സിസിടിവി സ്ഥാപിച്ച് കർഷകൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ക്യാമറകളാണ് തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ളത്, കാളികാവ് കൃഷി ഓഫീസർ എം. സമീർ വിളവെടുപ്പ് ഉദ്ഘാടനംചെയ്‌തു. ഗ്രാമപ്പഞ്ചായത്തംഗം വാടയിൽ മജീദ് പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2