
മലപ്പുറം: ദേശീയ പാതയോടുചേർന്ന് കാണുന്നവയിലധികവും ചെറിയ നീർകാക്ക (ലിറ്റിൽ കോർമോറൻ്റ്), പാതിരക്കൊക്ക് (നൈറ്റ് ഹെറോൺ ), പെരിയമുണ്ടി (ലാർജ് എഗ്രെറ്റ് )ചിന്നമുണ്ടി (ലിറ്റിൽ എഗ്രെറ്റ് ), മീഡിയൻ എഗ്രെറ്റ്, കുളക്കൊക്ക് (പോണ്ട് ഹെറോൺ ), എന്നിവയുടെ കൂടുകൾ. ജില്ലയിൽ ഈയ്യിടെ നടത്തിയ കൊറ്റില്ലങ്ങളുടെ നിരീക്ഷണത്തിലാണ് കണ്ടെത്തvanced.
ജില്ലയിൽ മേയ്-ജൂൺ മാസങ്ങളിൽ നടത്തിയ സർവേകളിൽ ഇവ നിരീക്ഷിച്ചത്. ചെറുതും വലുതുമായ 47 കൊറ്റില്ലങ്ങൾ നിരീക്ഷിച്ചു. സോഷ്യൽ ഫോറസ്ട്രി മലപ്പുറം, വിവിധ പ്രകൃതിസംരക്ഷണ എൻജിഒകൾ എന്നിവയുടെ സഹകരണത്തോടെയാണ് വിവരശേഖരണം. ദേശീയ പാതയോടുചേർന്ന് നിൽക്കുന്ന മരങ്ങളാണ് നീർപ്പക്ഷികൾ കൂടുതലായും കൊറ്റില്ല നിർമാണത്തിനായി ആശ്രയിക്കുന്നത്. പാതവികസനത്തിന്റെ ഭാഗമായി വൻതോതിൽ മരങ്ങൾ വെട്ടിപ്പോയത് കേരളത്തിലെ കൊറ്റില്ലങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങി സ്വകാര്യ ഇടങ്ങളിലെ കൊറ്റില്ലങ്ങളും സംരക്ഷിക്കപ്പെടുന്നില്ല.
ജില്ലയിൽ 2011-ൽ തിരുനാവായ തണ്ണീർത്തടത്തിലും 2017-ൽ ചെമ്മാട്ടും കൊറ്റില്ലങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പിന്നീട് ഓരോ കൊറ്റില്ലക്കാലത്തും കൂടുകളുടെ എണ്ണം കൂടി. ഓപ്പൺ ബിൽ സ്റ്റോർക്ക്, ചായമുണ്ടി, കിന്നരി നീർക്കാക്ക എന്നിവയും നേരത്തെ ഐയുസിഎൻ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ പ്പെടുത്തിയിരുന്ന വെള്ള അരിവാൾകൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ് ), ചേരക്കോഴി (ഓറിയൻ്റൽ ഡാർട്ടർ) എന്നിവയും ഇപ്പോൾ ഇവിടെ കൂട്ടത്തോടെ പ്രജനനം നടത്തുന്നുണ്ട്. മരം, ശിഖരങ്ങൾ വെട്ടിമാറ്റൽ, ദേശീയ പാതാവികസനം, വെടിവെപ്പ്, പടക്കംപൊട്ടിക്കൽ, തണ്ണീർത്തട ശോഷണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് കൊറ്റില്ലങ്ങൾക്ക് ഭീഷണിയെന്ന് മമ്പാട് എംഇഎസ് കോളേജ് സുവോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, കോഴിക്കോട് ലൈഫ് മെമ്പറും, ഫ്രൻഡ്‌സ് ഓഫ് നേച്ചർ എജുക്കേഷൻ ഓഫീസറുമായ ഡോ. ബിനു ചുള്ളക്കാട്ടിലും 20 വർഷത്തോളമായി കൊറ്റില്ല സർവേകളിൽ സജീവമായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിജേഷ് വള്ളിക്കുന്നും പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group