
നെടുങ്കണ്ടം: ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി സ്‌കൂളുകളിൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിൽ നടന്നു. വിദ്യാഭ്യാസ വകുപ്പും സഹകരണവകുപ്പും സംയുക്തമായാണ് സംസ്ഥാന വ്യാപകമായി സ്‌കൂളുകളിൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
ഒരു ജില്ലയിൽ 200 സ്കൂൾ എന്ന കണക്കിൽ 2800 സ്‌കൂളുകളിലാണ് ഔഷധച്ചെടികൾ നടുന്നത്. മുൻ വർഷങ്ങളിൽ വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ വളപ്പിൽ ഔഷധച്ചെടി നട്ട് എം.എം. മണി എംഎൽഎ നിർവഹിച്ചു. ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജിൻസൺ വർക്കി അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണസംഘം ജോ. രജിസ്ട്രാർ റൈനു തോമസ്, ജോസ് പാലത്തിനാൽ, ടി.എം. ജോൺ, എം.ജെ. വാവച്ചൻ, ടി.കെ. ഷാജി, ഇന്ദു സുധാകരൻ, ധനേഷ് കുമാർ, ദീപു പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group