
പരമ്പരാഗത ഉദ്യാനസങ്കൽപങ്ങളെ തിരുത്തിക്കുറിച്ച ഇലച്ചന്തം!
: സുരേഷ് മുതുകുളം
വർണാഭമായ പൂക്കൾ മാത്രം വിടർന്നു വിലസുന്ന പൂച്ചെടികൾ (Flowering Plants) മാത്രം വിരാജിക്കുന്നതായിരുന്നു നമ്മുടെ ഉദ്യാനങ്ങളേറെയും എന്നാൽ കാലം കഴിഞ്ഞപ്പോൾ പൂച്ചെടികളെ കടത്തിവെട്ടുന്ന വർണഭേദവും മാസ്മര സൗന്ദര്യവുമായി ഇലറാണിമാർ രംഗത്ത് വരാൻ തുടങ്ങി. Foliage Plants. നേരത്തേ കണ്ടു പരിചയച്ചിട്ടില്ലാത്ത രൂപഭാവഭേദങ്ങൾ, വർണച്ചാർത്തുകൾ.
. പൂച്ചെടികളുടെ ഏകാധിപത്യം ക്രമേണ ഇലച്ചെടികളുടെ സംഘടിതശക്തിക്കും സൗന്ദര്യമികവിനും കുറേശ്ശെ വഴിമാറി. ഇന്നിപ്പോൾ തുല്യശക്തികളാണ് ഇക്കൂട്ടർ രണ്ടും.ഉദ്യാനമായാലും പുഷ്പമേളകളായാലും പുഷ്പാലങ്കാരങ്ങളായാലും 'വെട്ടിലകൾ ' ഇല്ലാതെ അലങ്കാരം പൂർണമാകാത്ത അവസ്ഥ.ഇലച്ചെടികൾ വളർത്തുന്നതും വിൽക്കുന്നതും മികച്ച വരുമാനവഴിയുമാണിന്ന്. പൂക്കളും ഇലകളും തമ്മിൽ ഇന്ന് മത്സരമില്ല. രണ്ടു കൂട്ടരും ഉദ്യാനവിപണനമേഖലയിലെ തുല്യശക്തികൾ.അലങ്കാര ഇലകളുടെ ലോകം വിസ്മയവിചിത്ര കാഴ്ച്ചകളുടേതാണിന്ന് ....

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group