സമൃദ്ധി വിളയിച്ച് കുട്ടികൾ

സമൃദ്ധി വിളയിച്ച് കുട്ടികൾ
സമൃദ്ധി വിളയിച്ച് കുട്ടികൾ
Share  
2025 Apr 27, 08:14 AM
dog

മണ്ണടി: ആറ്റുനോറ്റുള്ള കാത്തിരിപ്പ് വെറുതെയായില്ല. നിലമൊരുക്കി വിത്തിട്ട് വെള്ളം ഉറപ്പാക്കി വളം പകർന്നവർ നാലുമാസങ്ങൾക്കുശേഷം വിളവെടുത്തു. മണ്ണടി വിടിഎം യുപി സ്‌കൂളിലെ കുട്ടികളും അധ്യാപക രക്ഷാകർത്ത സംഘടനയും ചേർന്ന് ഞായറാഴ്‌ച നടത്തിയ കൊയ്ത്ത് ഉത്സവമായി. മണ്ണടി താഴത്തുവയൽ ഏലയിലാണ് കൊയ്ത്തുത്സവം നടന്നത്.


കൊയ്ത്തുപാട്ടും നൃത്തച്ചുവടുകളുമായി കുട്ടികൾ കൊയ്ത്തുത്സവത്തിന് എത്തിയവരെ വരവേറ്റു. കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും പൊതുപ്രവർത്തകരും ഒരുമിച്ച് ചേർന്ന് കതിരുകൾ കറ്റകളാക്കി. 2024 ഡിസംബർ 13-നാണ് നെൽകൃഷിക്ക് തുടക്കം കുറിച്ചത്. കടമ്പനാട് കൃഷി ഓഫീസിന്റെ സഹകരണത്തോടെയായിരുന്നു 39 സെൻറിലെ കൃഷി, വർഷങ്ങൾക്കുമുൻപ് നെൽകൃഷി നടത്തിയിരുന്ന നാടായിരുന്നു മണ്ണടി. പിന്നീട് വെള്ളക്കെട്ടും മറ്റും വിടാതെ പിന്തുടർന്നതോടെ കൃഷിചെയ്യുന്നതിൽ നിന്ന് കർഷകർ പിൻവാങ്ങി. കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം നടപ്പാക്കിയ പ്രവർത്തനങ്ങളാണ് വീണ്ടും നെൽക്കൃഷിയിലേക്ക് തിരിയാൻ കാരണം.


ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൊയ്ത്‌തുത്സവം ഉദ്ഘാടനം ചെയ്. ഗ്രാമപ്പഞ്ചായത്തംഗം മാനപ്പള്ളിൽ മോഹൻകുമാർ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം സി. കൃഷ്‌ണകുമാർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.എൽ. വിഷ്ണു. പ്രസന്നകുമാരി, സിന്ധു ദിലീപ്, കടമ്പനാട് കൃഷിഓഫീസർ നിഖിൽ, മണ്ണടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി അനിൽകുമാർ, സ്‌കൂൾ മാനേജർ മണ്ണടി രാജൻ, പിടിഎ പ്രസിഡൻ്റ് കെ. ബിനു, പ്രഥമാധ്യാപിക പി.ആർ. അശ്വതി, മുൻ പിടിഎ പ്രസിഡൻറ് പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan