കുലുക്കല്ലൂരിൽ ഇത്തവണ 50 ഏക്കറിൽ ഒന്നാംവിളയിറക്കും

കുലുക്കല്ലൂരിൽ ഇത്തവണ 50 ഏക്കറിൽ ഒന്നാംവിളയിറക്കും
കുലുക്കല്ലൂരിൽ ഇത്തവണ 50 ഏക്കറിൽ ഒന്നാംവിളയിറക്കും
Share  
2025 Apr 25, 10:11 AM
SANTHI

കുലുക്കല്ലൂർ പഞ്ചായത്തിൽ ഇത്തവണ 50 ഏക്കറിൽ ഒന്നാംവിള നെൽക്കൃഷി നടപ്പാക്കും. പഞ്ചായത്തിലെ വിവിധ പാടശേഖരസമിതി സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുക. കുലുക്കല്ലൂർ, പുറമത്ര പാടശേഖരങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കുക.


മുൻവർഷങ്ങളിൽ കാര്യമായി ഒന്നാംവിള നെൽക്കൃഷി നടപ്പാക്കിയിരുന്നില്ല. ഇതിന് ഒരു പരിഹാരമായാണ് കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ നെൽക്കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് ഒന്നാംവിള നെൽക്കൃഷി നടപ്പാക്കുന്നത്.


കൃഷിക്കാവശ്യമായ നെൽവിത്ത് സൗജന്യമായി നൽകുന്നതോടൊപ്പം ഹെക്ട‌റിന് 11,000 രൂപ നിരക്കിൽ ഉഴവുകൂലിയും നൽകും, ജ്യോതിവിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കുക. ഒന്നാംവിള നെൽക്കൃഷി നടപ്പാക്കുന്ന കർഷകർക്കുള്ള നെൽവിത്ത് വിതരണം തുടങ്ങി. 1,000 കിലോഗ്രാം നെൽ വിത്താണ് വിതരണം ചെയ്യുന്നത്.


പഞ്ചായത്ത് പ്രസിഡൻ്റ് വി.രമണി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.ഇസ്ഹാഖ് അധ്യക്ഷനായി.കൃഷി ഓഫീസർ കെ.ശ്രീലക്ഷ്മി,പഞ്ചായത്ത് അംഗങ്ങളായ കെ.ശ്രീകുമാർ,റോഷ്‌നി.എസ്.രാജ്, മറ്റ് ജനപ്രതിനിധികൾ, പാടശേഖര സമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.



MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry