
ചാരുംമൂട് തരിശുകിടന്നിരുന്ന പാടശേഖരത്തിലടക്കം നെൽക്കൃഷിചെയ്ത് നൂറുമേനി വിളയിച്ച് വിമുക്തഭടന്മാരായ കർഷകർ. കഴിഞ്ഞദിവസമായിരുന്നു വിളവെടുപ്പ്. ചുനക്കര നടുവിൽ കിഴക്ക് കുഴിയത്ത് മാതൃഭൂമി ഏജന്റുകൂടിയായ മുരളീധരൻപിള്ള, ചുനക്കര നടുവിൽ കിഴക്ക് മീനത്തേതിൽ ആനന്ദൻപിള്ള എന്നിവരാണ് പെരുവേലിച്ചാൽപുഞ്ചയിലെ കളിയ്ക്കൽ പാടശേഖരത്തിലെ ഒൻപത് ഏക്കർ സ്ഥലത്ത് കൃഷിചെയ്‌ത് മികച്ചവിജയം നേടിയത്.
മുരളീധരൻപിള്ള കരസേനയിൽനിന്നും ആനന്ദൻപിള്ള സിആർപിഎഫിൽനിന്നും വിരമിച്ചെത്തിയശേഷമാണ് 2017-ൽ കൃഷിയിലേക്കു തിരിഞ്ഞത്. പാട്ടത്തിനെടുത്ത കുറച്ചു സ്ഥലത്തുമാത്രമായിരുന്നു കഴിഞ്ഞവർഷം കൃഷി ചെയ്‌തിരുന്നത്. ഈ വർഷം കൃഷി കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കുകയായിരുന്നു.
ചുനക്കര കൃഷിഭവനിൽനിന്നു നൽകിയ ഉമ നെൽവിത്താണ് വിതച്ചത്. 123 ദിവസം കഴിഞ്ഞപ്പോൾ കൊയ്ത്തു നടന്നു. 28.20 രൂപയാണ് ഒരുകിലോ നെല്ലിനു മില്ലുകാർ നൽകുന്നത്. കയറ്റിറക്കുകൂലിയും മറ്റും സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ കൊടുക്കേണ്ടിവരുന്നതായി അവർ പരാതിപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group