
തട്ടയിൽ : തരിശുരഹിതം എന്ന പദ്ധതിയാണെങ്കിലും ജനങ്ങൾക്കാശ്വാസമാകുന്നത് പറമ്പിലെ കാടുനീങ്ങുന്നതും മാങ്ങയും ചക്കയും റമ്പൂട്ടാനും തെങ്ങും മറ്റ് പഴവർഗങ്ങളും നിറയുന്ന തോട്ടം ഒരുങ്ങുന്നതുമാണ്. തരിശുരഹിത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാൻ പന്തളം തെക്കേക്കര ഒരുങ്ങിയതോടെ ഏക്കറുകണക്കിന് തരിശുഭൂമിയാണ് ഫലവൃക്ഷത്തോട്ടമാകുന്നത്.
പഞ്ചായത്തിനൊപ്പം കൃഷിവകുപ്പും തൊഴിലുറപ്പുതൊഴിലാളികളും കൈകോർത്തപ്പോൾ കാടുവെട്ടലും കുഴിയെടുപ്പും നടിലുമെല്ലാം വേഗത്തിലായി. കാടുതെളിച്ച് വൃത്തിയാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ മൺകയ്യാല കെട്ടിയും കയർഭൂവസ്ത്രമുപയോഗിച്ച് ഇതിനെ സംരക്ഷിച്ചും കൃഷിഭൂമി തട്ടുകളായി തിരിച്ച് വൃക്ഷത്തൈകൾ നട്ടുകൊടുക്കുന്നതുവരെയുള്ള ജോലികൾ ചെയ്തുകൊടുക്കും. പിന്നീട് കൃഷിയെ സംരക്ഷിക്കേണ്ട ചുമതല ഭൂമിയുടെ ഉടമസ്ഥനാണ്. നട്ട തൈകൾ പത്തടിയോളം പൊക്കത്തിലെത്തിക്കഴിഞ്ഞു.
പാട്ടത്തിനെടുത്ത സ്ഥലത്ത് കുടുംബശ്രീയും കർഷകസംഘങ്ങളും പച്ചക്കറിയിനങ്ങളും കൃഷി ചെയ്തിട്ടുണ്ട്. തെക്കേക്കരയിലെ മാവര പാടത്തുനിന്ന് വിപണിയിലെത്തിച്ച മാവര റൈസും ഇതിൽനിന്നുള്ള ഉപോത്പന്നമായ അരിപ്പൊടിയും ശുദ്ധമായ വെളിച്ചെണ്ണയും ജനങ്ങളുടെ വിശ്വാസം വർധിപ്പിച്ചു.
ചിരഗ്രാമം പദ്ധതി, തണ്ണിമത്തൻ കൃഷി, വയലറ്റ് നെൽകൃഷി, കണിവെള്ളരി കൃഷി, വേനൽക്കാല പച്ചക്കറികൃഷി, കേരഗ്രാമം പദ്ധതി തുടങ്ങി വിവിധ പദ്ധതികൾ കാർഷികമേഖലയായ പന്തളം തെക്കേക്കരയിൽ നടന്നുവരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group