
തട്ടയിൽ മാവര റൈസിനു പുറമേ പന്തളം തെക്കേക്കരയിൽ ഇനി തട്ട ബ്രാൻഡ് മാവര ജപ്പാൻ വയലറ്റ് കുത്തരി വിപണിയിലെത്തും. മാവര പാടശേഖരത്തിൽ ആദ്യമായി വിത്തിറക്കി വിജയം നേടിയ 'ജപ്പാൻ വയലറ്റ്' നെൽക്കൃഷി വിജയം കണ്ടതോടെ കൃഷി വരുംവർഷം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് കൃഷിവകുപ്പും പഞ്ചായത്തും നടത്തുന്നത്. വിരിപ്പ് നെൽക്കൃഷിക്ക് ആവശ്യമായ വിത്ത് മാറ്റിവെച്ചശേഷം ബാക്കിവരുന്ന നെല്ല് ബുക്കുചെയ്ത കർഷകർക്ക് നൽകുകയും മാവരപ്പാടശേഖരത്തിന്റെ മൂല്യവർധിത ഉത്പന്നമായ തട്ട ബ്രാൻഡ് മാവര ജപ്പാൻ വയലറ്റ് കുത്തരി എന്ന പേരിൽ വിപണനം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്‌ത കർഷകരായ ബിന്ദുവും ബാലചന്ദ്രനും പറയുന്നു.
മാവരപ്പാടത്ത് വയലറ്റിൻ്റെ വർണക്കാഴ്‌ചയായിരുന്നു ഇത്തവണ കർഷകരേയും നാട്ടുകാരേയും ആകർഷിച്ചത്. കൃഷിയുടെ തുടക്കത്തിൽ കടും വയലറ്റുനിറത്തിൽ കാണപ്പെടുന്ന നെൽച്ചെടി മൂപ്പെത്തുന്ന സമയമാകുമ്പോഴേക്കും നിറംമാറി പച്ചയാകുന്ന കാഴ്‌ചയായിരുന്നു ഇവിടെ. ജപ്പാനിൽനിന്നെത്തിയ വിത്തിനത്തിൻ്റെ വിളവെടുപ്പിന് 110 ദിവസമായിരുന്നു പ്രായം, കപ്രതിരോധശേഷികൂടിയ നെല്ലിനമാണ് ഇത്. ഗുണമേന്മയുള്ള നെല്ലിനം കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് പഞ്ചായത്ത് ആദ്യമായി കൃഷിയിറക്കിയത്. കൃഷിഭവനിൽനിന്ന് സൗജന്യമായി 20-കിലോ വിത്ത് നൽകി മാവരപാടശേഖരസമിതിയുടെ അര ഏക്കറിലായിരുന്നു കൃഷിയിറക്കിയത്.
ഉയർന്ന ധാതുക്കളുടെ സാന്നിധ്യത്തോടൊപ്പം വിവിധ പോഷകങ്ങളുടെ ഉറവിടംകൂടിയാണ് ഇതെന്ന് കൃഷി ഓഫിസർ സി. ലാലി പറയുന്നു. നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നവും ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളവയുമാണ് പ്രോട്ടിനും ഇരുമ്പുംകൊണ്ട് സമ്പുഷ്ടമായ ഇവ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഗുണംചെയ്യും.
കൃഷിയുടെ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.കെ.സുരേഷ്, മാവര പാടശേഖരസമിതി പ്രസിഡന്റ് മോഹനൻപിള്ള, കർഷകർ, കൃഷി ഓഫീസർ സി.ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി. ജോസഫ്, കൃഷി അസിസ്റ്റൻ്റ് റീന രാജു എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group