ഗവേഷണം വഴിതുറക്കും, കലയിൽനിന്ന് കാലത്തിലേക്ക്

ഗവേഷണം വഴിതുറക്കും, കലയിൽനിന്ന് കാലത്തിലേക്ക്
ഗവേഷണം വഴിതുറക്കും, കലയിൽനിന്ന് കാലത്തിലേക്ക്
Share  
2025 Mar 18, 09:21 AM
NISHANTH
kodakkad rachana
man

പാലക്കാട്: കലയിൽനിന്ന് കാലത്തിലേക്കും ചരിത്രത്തിലേക്കും സമൂഹബന്ധങ്ങളിലേക്കുമുള്ള ആലോചനകളെ വഴിതുറക്കുന്നതാണ് സാഹിത്യപഠനം അഥവാ ഗവേഷണമെന്ന് എഴുത്തുകാരനും നിരൂപകനുമായ സുനിൽ പി ഇളയിടം, പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ മലയാളം ഗവേഷണകേന്ദ്രത്തിൻ്റെ ഉദ്ഘാടന വേളയിൽ 'സാഹിത്യത്തിൻ്റെ ജ്ഞാനമൂല്യം' എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.


കലയെന്ന സാഹിത്യത്തിന് വൈരുധ്യങ്ങളുണ്ട്, ഓരോ കാലഘട്ടത്തിലും രചയിതാക്കൾ പറഞ്ഞുവെച്ചതിനെയെല്ലാം പൊളിച്ചെഴുതുന്ന എഴുത്തുകൾ അതിനുദാഹരണമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.


കല നമുക്ക് നൽകുന്ന സാഹിത്യ അനുഭൂതിയല്ല ഗവേഷണം, സാഹിത്യത്തെ സ്വയംപര്യാപ്ത‌മായ ജ്ഞാനമേഖലയാണെന്ന് കാണുന്നതിനുപകരം ഒരു സംഘർഷവേദിയാണെന്നുകണ്ട് എഴുത്തിനെ രൂപ്പപെടുത്തുന്ന ഭാഷ, ശൈലി, രചയിതാവ്, സന്ദർഭം തുടങ്ങിയ ഘടക സാമഗ്രികളെ മുൻനിർത്തിയുള്ള പഠനമാണ് സാഹിത്യത്തിൻ്റെ ജ്ഞാനമൂല്യം എന്നും അദ്ദേഹം പറഞ്ഞു.


വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ എസ്.എൽ. സിന്ധു അധ്യക്ഷയായി. മലയാളംവകുപ്പ് അധ്യക്ഷ എ.പി. ശ്രീകല, ഐക്യു.എസി കോഡിനേറ്റർ റീനമേരി, കോളേജ് യൂണിയൻ ചെയർമാൻ അഗ്നി ആഷിക്, അധ്യാപിക കെ.എ. സുഷമകുമാരി തുടങ്ങിയവർ സംസാരിച്ചു.

SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW