
ബോവിക്കാനം: ആറ് പതിറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം പരിമിതികളിൽ വീർപ്പുമുട്ടിക്കിടന്നിരുന്ന പാണൂർ ഗവ. എൽപി സ്‌കൂളും ഇനി സ്മാർട്ടാകും. 78.46 ലക്ഷം രൂപ ചെലവിൽ സ്‌കൂളിന് ആധുനികസൗകര്യത്തോടുകൂടിയുള്ള നാല് സ്‌മാർട്ട് ക്ലാസ് മുറി ഉൾപ്പെടെയുള്ള കെട്ടിടം പണിയും.
കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കാസർകോട് നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. നാടിൻ്റെ ദീർഘകാലത്തെ ആവശ്യത്തെ തുടർന്നാണ് കെട്ടിടം പണിയുന്നതിന് വഴിതുറന്നത്. മുളിയാർ പഞ്ചായത്തംഗം ഇ. മോഹനന്റെയും സ്‌കൂൾ പിടിഎയുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് സി.എച്ച്. കുഞ്ഞമ്പു എംഎൽഎയുടെ ശ്രമഫലമായാണ് തുക അനുവദിച്ചന്ത്.
സ്കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന കടപ്പ് വിസിബി കം ട്രാക്ടർവേയുടെ നിർമാണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിലേക്ക് എത്തിച്ചേരുന്ന എരിഞ്ചേരി-പാണൂർ റോഡിൻ്റെ അപകട വളവ് ഒഴിവാക്കുന്നതിന് 30 ലക്ഷം രൂപയും കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്. പുതിയ റോഡും തടയണപ്പാലവും ഒരുങ്ങുന്നതോടെ നൂവംവയൽ, തെക്കുംകര വഴി എരിഞ്ചേരി, കോട്ടൂർ ഭാഗങ്ങളിൽനിന്ന് എളുപ്പത്തിൽ പാണൂരിലെത്തിച്ചേരാൻ കഴിയുന്നതോടെ കുട്ടികളുടെ എണ്ണവും വർധിക്കുമെന്നാണ് പ്രതീക്ഷ,
പഞ്ചായത്തംഗം ഇ. മോഹനൻ ചെയർമാനും പിടിഎ പ്രസിഡൻ്റ് ടി.കെ. അനീഷ് വർക്കിങ് ചെയർമാനും പ്രഥമാധ്യാപകൻ വി. പദ്‌മനാഭൻ കൺവീനറുമായി വിപുലമായ സംഘാടകസമിതിയും രൂപവത്‌കരിച്ചിട്ടുണ്ട്. ശനിയാഴ്ച്‌ച ഉച്ചകഴിഞ്ഞ് 2.30-ന് സി.എച്ച്. കുഞ്ഞമ്പു എംഎൽഎ കെട്ടിടത്തിന് തറക്കല്ലിടും. മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. മിനി അധ്യക്ഷയാകും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജി മാത്യു മുഖ്യാതിഥിയാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group