മൊകേരി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കും - ആർ ബിന്ദു

മൊകേരി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കും - ആർ ബിന്ദു
മൊകേരി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കും - ആർ ബിന്ദു
Share  
2025 Mar 13, 07:39 PM
vtk
PREM

വരും വർഷങ്ങളിൽ മൊകേരി ഗവ.കോളേജിൽ നൂതന കോഴ്സുകൾ അനുവദിക്കുന്ന കാര്യത്തിൽ മുൻഗണന നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മൊകേരി ഗവൺമെന്റ് കോളേജിൽ കിഫ്‌ബി ഫണ്ടിൽ നിന്നും നാലര കോടി രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ അക്കാദമിക് ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മാറുന്ന ലോകത്ത് കാലികമായ പരിഷ്കാരങ്ങളുമായി ഉന്നത വിദ്യാഭ്യാസരംഗം കേരളത്തിൽ അതിവേഗം പുരോഗതി പ്രാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വൈജ്ഞാനിക സമൂഹ സൃഷ്ടി എന്ന ലക്ഷ്യത്തിലേക്കുള്ള പാതയാണ് അക്കാദമിക് ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്ററിന്റെ പൂർത്തീകരണത്തോടെ തുറക്കപ്പെടുന്നത്. കുറ്റ്യാടി നിയോജക മണ്ഡലം എംഎൽഎ ശ്രീ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ അഷ്റഫ് കെ കെ സ്വാഗതവും ഡോ. ലിയാഖത്ത് അലി നന്ദിയും പറഞ്ഞു. പദ്ധതി റിപ്പോർട്ട് കിറ്റ്കൊ എൻജിനീയർ അനു ആനന്ദ് പി അവതരിപ്പിച്ചു. ചടങ്ങിൽ കെ പി ചന്ദ്രി ( കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി വികെ റീത്ത ( കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ), ശ്രീമതി കൈരളി കെ ( കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ശ്രീ രതീഷ്. എ ( കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മെമ്പർ ), കെ. കെ സുരേഷ്, ജമാൽ മൊകേരി, പി സുരേഷ് ബാബു, എ വി നാസറുദ്ദീൻ, ശ്രീ എൻ വി ചന്ദ്രൻ, ശ്രീ വി പി വാസു മാസ്റ്റർ, ശ്രീ പറമ്പത്ത് കുമാരൻ, കുഞ്ഞബ്ദുള്ള സി എം, അഡ്വ:മനോജ് അരൂർ, ശ്രീ രഘുപ്രസാദ്, ശ്രീ നവദേവ്, എന്നിവർ സംസാരിച്ചു. കോളേജിന് തൊട്ടടുത്ത് താമസിക്കുന്ന ശ്രീമതി യശോദര പി. പി ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയ പുസ്തകങ്ങൾ മന്ത്രി ചടങ്ങിൽ ഏറ്റുവാങ്ങി.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI