
നെയ്യാറ്റിൻകര : സ്‌കൂളുകളിൽ കുട്ടികളുടെ മികവ് തെളിയിച്ച് പഠനോത്സവങ്ങൾ നടന്നു. ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂൾതലങ്ങളിലായാണ് പാനോത്സവം നടന്നത്. കൊല്ലയിൽ പഞ്ചായത്ത് പഠനോത്സവം മഞ്ചവിളാകം ഗവ. യു.പി.എസിൽ പ്രസിഡൻ്റ് ഡോ. എൻ.എസ്.നവനീത്‌കുമാർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനായാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. വിവിധ പഠനപ്രക്രിയകളിലൂടെ കുട്ടികൾ ഒരധ്യയനവർഷം സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി പൊതുസമൂഹത്തോടു പങ്കുവെച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.പദ്‌മകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.സി. ഡോ.ബി.നജീബ്, ബി.പി.സി. പദ്‌മജ, എ.ഇ.ഒ. സുന്ദർദാസ്, പ്രഥമാധ്യാപകൻ എം.എസ്.പ്രശാന്ത് എന്നിവർ സംസാരിച്ചു.
പെരുങ്കടവിള പഞ്ചായത്തുതല പഠനോത്സവം പെരുങ്കടവിള എൽ.പി.ബി.എസിൽ പ്രസിഡൻ്റ് എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ എസ്.പി.അലക്‌സ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ വി.എസ്.സുരേഷ്‌കുമാർ, സ്ഥിരം സമിതി ചെയർമാൻ രജികുമാർ, ബി.ആർ.സി. പരിശീലകൻ ആനന്ദകുമാർ, സി.ആർ.സി. കോഡിനേറ്റർ ഷീജറാണി, സുചിത്ര ജാസ്മിൻ എന്നിവർ സംസാരിച്ചു.
നഗരസഭാതല പഠനോത്സവം നെയ്യാറ്റിൻകര ജെ.ബി.എസിൽ നടന്നു. ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്‌തു. നഗരത്തിലെ തൊഴുക്കൽ, ചെമ്പരത്തിവിള ആശുപത്രിക്കവല എന്നിവിടങ്ങളിലാണ് പഠനോത്സവ വേദികളായത്. ട്രാഫിക് നിയമ ബോധവത്കരണം, വനിതാ വിദ്യാഭ്യാസ അവബോധം, പ്രസംഗം, ഫ്ളാഷ്മോബ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ കെ.കെ.ഷിബു, ഡോ.എം.എ.സാദത്ത്, കൗൺസിലർമാരായ ജയശീലി, കുട്ടപ്പന മഹേഷ്, എൽ.എസ്.ഷീല, മഞ്ചത്തല സുരേഷ്, ഫാ.ജോൺ, ബി.ആർ.സി., പരിശീലകൻ ആനന്ദകുമാർ, പ്രഥമാധ്യാപിക പ്രഭ, സ്റ്റാഫ് സെക്രട്ടറി അംബിലാൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group