അര നൂറ്റാണ്ടിന് ശേഷം ബ്രണ്ണൻ തണലിൽ ഒരു വട്ടം കൂടി

അര നൂറ്റാണ്ടിന് ശേഷം  ബ്രണ്ണൻ തണലിൽ ഒരു വട്ടം കൂടി
അര നൂറ്റാണ്ടിന് ശേഷം ബ്രണ്ണൻ തണലിൽ ഒരു വട്ടം കൂടി
Share  
2023 Jan 23, 06:55 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25


  ബ്രണ്ണനിലെ 1973-75 വർഷത്തെ പ്രി - ഡിഗ്രി വിദ്യാർത്ഥികൾ ഓർമ്മച്ചിറകിലേറി കോളങ് അങ്കണത്തിൽ പറന്നെത്തി. കൗമാരത്തിന്റെ നിറവിൽ തരുണാരംഭത്തിന്റെ കുതൂഹലവുമായി ക്ലാസ് മുറികളിലും കാന്റീനിലും ശാന്തി വനത്തിലും മരത്തണലിലും പാറിപ്പറന്ന അന്നത്തെ വർണശലഭങ്ങൾ!

 പ്രി-ഡിഗ്രി തന്നെ ചരിത്രമായ, കാമ്പസിന്റെ രൂപഭാവങ്ങൾക്ക് നിറഭേദം വന്ന പുതു കാലത്ത് അവർ അര നൂറ്റാണ്ടുകൾക്കപ്പുറമുള്ള ദീപ്ത സ്മരണകൾ അയവിറക്കിയത് വേറിട്ട അനുഭവമായി.

 അവരുടെ കൂട്ടായ്മയിൽ നിർമ്മിതമായ മരങ്ങൾക്ക് ചുറ്റുമുള്ള ഇരിപ്പിടങ്ങളും സൗരോർജ്ജ വിളക്കും കോളജിന് സമർപ്പിച്ചു.

പ്രിൻസിപ്പാൾ ഡോ:സി.ബാബുരാജ് മുഖ്യാതിഥിയായി.

വി.കെ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. അഡ്വ.എം.വി മുഹമ്മദ് സലിം അധ്യക്ഷതവഹിച്ചു.

ഡോ. ജിനോ സബാസ്റ്റ്യൻ, വി.എസ്.അനിൽകുമാർ, സി.രഘുനാഥ്, പി.സദാനന്ദൻ , ദിനേശ് കോമത്ത്, വി.സി. സുമലത, വി.കെ. റീന, ഉഷാ നായർ, കെ.വി.മോഹനൻ എൻ.പി മുകുന്ദൻ, ഡോ: സതീഷ് , തുടങ്ങിയവർ പ്രസംഗിച്ചു.

hme-abt
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25