ഗവ.ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിന് ആദരം

ഗവ.ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിന് ആദരം
ഗവ.ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിന് ആദരം
Share  
2025 Mar 02, 08:18 AM
KKN

പൂമാല, ദേശീയ സമ്പാദ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പൂമാല ഗവ.ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിനെ ആദരിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിങ്സ് സ്കീമിൽ 2023-24-ൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതിനാണ് ആദരം. തൊടുപുഴ എ.ഇ.ഒ. കെ.ബിന്ദു പുരസ്‌കാരങ്ങൾ നല്‌കി. പി.ടി.എ. പ്രസിഡൻ്റ് ജയ്സൺ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.


പെൺകുട്ടികൾക്ക് സൈക്ലിങ് പരിശീലിക്കുന്നതിനായി ലേഡീസ് സൈക്കിൾ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് സ്‌കൂളിന് കൈമാറി. കൂടുതൽ തുക നിക്ഷേപിച്ച കുട്ടികൾക്ക് സമ്മാനങ്ങളും കൈമാറി.


പൊതുവിദ്യാഭ്യാസ വകുപ്പ്, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, ട്രഷറി വകുപ്പ് എന്നീ മൂന്ന് വകുപ്പുകൾ സംയുക്തമായിട്ടാണ് സംസ്ഥാനത്തെ സ്കൂളുകളിൽ സ്റ്റുഡന്റ്സ് സേവിങ്സ് സ്ക‌ീം നടപ്പിലാക്കുന്നത്. കുട്ടികളിൽനിന്ന് ആഴ്ചതോറും സമാഹരിക്കുന്ന തുക സ്‌കൂളിൻ്റെ പേരിൽ ആരംഭിച്ചിരിക്കുന്ന ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുക. കുട്ടികളിൽ സമ്പാദ്യശീലവും മിതവ്യയവും വളർത്തിയെടുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻ്റ്സ് സേവിങ്‌സ് സ്ക‌ീം.


ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്‌ടർ സന്തോഷ് ആൻന്റണി. സ്കൂ‌ൾ പ്രിൻസിപ്പൽ ദീപ ജോസ്, പ്രഥമാധ്യാപിക രാജി പത്മനാഭൻ, നോഡൽ ഓഫീസർമാരായ എച്ച്.സഫീന, ഷക്കീല കെ.ഹസൻ, സെക്ഷൻ ഓഫിസർ റിയാസ് എം.എന്നിവർ സംസാരിച്ചു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan