
പത്തനംതിട്ട: സ്‌കൂളുകളിലെ വാർഷിക പരീക്ഷയുടെ ഫലം രക്ഷിതാക്കളെയും
കുട്ടികളെയും അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനവേളയിൽ പറഞ്ഞിരുന്നു. വിദ്യാർഥികളുടെ വാർഷികപരീക്ഷയുടെ ഉത്തരപേപ്പർ എല്ലാ പരീക്ഷയും പൂർത്തിയായി അടുത്തദിവസം തന്നെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾക്കു നൽകുന്ന സ്‌കൂൾ ജില്ലയിലുണ്ട്. ഏഴു വർഷമായി തുടരുന്ന മാതൃകാപരമായ പ്രവൃത്തി.
ഒ ാമല്ലൂർ പഞ്ചായത്തിലെ പന്ന്യാലി ഗവൺമെൻ്റ് യു.പി. സ്‌കൂളിൽ 2018 മുതൽ വിദ്യാർഥികളുടെ വാർഷിക പരീക്ഷയുടെ ഉത്തരക്കടലാസ് അധ്യാപകർ മൂല്യനിർണയം നടത്തി, രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിലയിരുത്തി കുട്ടികൾക്ക് നൽകുന്നു. രക്ഷാകർത്താക്കൾക്ക് മക്കളുടെ പഠനനിലവാരം മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിക്കും. കുട്ടിയെ വിലയിരുത്തുന്നത് അവരുടെ ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുവാനാണെന്നും രക്ഷിതാവിന് ഇതിൽ അവരെ സഹായിക്കാൻ കഴിയണമെന്ന ചിന്തയാണ് ഇതിന് പിന്നിൽ. അങ്ങനൊരു മാറ്റത്തിലേക്ക് പന്ന്യാലി ഗവൺമെന്റ് ജി.യു.പി.സ്കൂൾ ചുവടുവെയ്ക്കുകയായിരുന്നു.
പരീക്ഷ കഴിഞ്ഞോ; ഇന്നാ, മാർക്ക് റെഡി
വാർഷിക പരീക്ഷ മാത്രമല്ല ക്രിസ്‌മസ്, ഓണപരീക്ഷകളുടെ ഉത്തരക്കടലാസുകളും ഇത്തരത്തിൽ മൂല്യനിർണയം നടത്തി നൽകും. ഒരോ പരീക്ഷയും പൂർത്തിയാകുന്ന മുറയ്ക്ക് അതാത് ദിവസങ്ങളിൽ തന്നെ അധ്യാപകർ ഉത്തരക്കടലാസ് നോക്കിവെയ്ക്കും. അവസാന പരീക്ഷവരെ ഇത് തുടരും. ശേഷം പരീക്ഷ തിരുന്നതിൻ്റെ പിറ്റേ ദിവസം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഉത്തരക്കടലാസ് നൽകും. ഒരു ക്ളാസിലെ വിദ്യാർഥികളുടെ എല്ലാ വിഷയത്തിന്റെയും ഉത്തരക്കടലാസ് ഒരുമിച്ച് കെട്ടിവെച്ച് ക്‌ളാസ് അധ്യാപികയാണ് രക്ഷിതാക്കൾക്ക് കൈമാറുന്നത്. തുടർന്ന് മറ്റ് അധ്യാപകരെയും കണ്ട് സംസാരിക്കാം. സാധാരണഗതിയിൽ വർഷാവസാന പരീക്ഷയുടെ മാർക്കും ഉത്തരപേപ്പറുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും കിട്ടാക്കനിയാണ്. പരീക്ഷ നടത്തുന്നത് വെറുതെ പ്രഹസനത്തിനാകരുതെന്നും വിലയിരുത്തലുകൾ വിദ്യാർഥികളുടെ ഉന്നമനത്തിനാകണമെന്നും സ്‌കൂളിലെ അധ്യാപകർ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group