
ഉപ്പുതറ: സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ആസ്ഥാനമന്ദിരത്തിൻ്റെ നിർമാണം പൂർത്തിയായി, മേരികുളം സെയ്ൻ്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ മാനേജ്‌മെൻ്റ് നൽകിയ 10 സെന്റ് സ്ഥലത്ത് 66 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം പൂർത്തിയാക്കിയത്.
ഫണ്ടിന്റെ അപര്യാപ്‌തതയും കരാറുകാരൻ്റെയും നിർമിതികേന്ദ്രത്തിന്റെയും അനാസ്ഥയും മൂലം പലതവണ നിർത്തിവെയ്‌ക്കേണ്ടിവന്ന നിർമാണം ഏഴുവർഷത്തിനുശേഷമാണ് പൂർത്തിയാക്കാനായത്. 2016-17-ൽ ഇ.എസ്.ബിജിമോൾ എം.എൽ.എ.യാണ് പ്രാദേശിക വികസനഫണ്ടിൽനിന്ന് കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചത്.
2017-ൽ മന്ദഗതിയിൽ തുടങ്ങിയ നിർമാണം 2020-ൽ നിലച്ചു. അടിത്തറയും ഏഴടി ഉയരത്തിൽ 12 കോൺക്രീറ്റ് കാലുകളും സംരക്ഷണഭിത്തിയും നിർമിച്ച് 33 ലക്ഷം രൂപ പാർട്ട് ബില്ല് മാറിയശേഷമാണ് നിർമാണം നിർത്തിയത്. ഒന്നാം നിലയുടെ നിർമാണത്തിന് മണ്ണുമാറ്റുകയും മൂന്നുവശവും കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്‌തത് കരാറുകാരന് നഷ്ടമുണ്ടാക്കി എന്നായിരുന്നു ഇതിനുപറഞ്ഞ കാരണം.
നിർമാണം മുടങ്ങിയ വിവരം 2021 ജൂണിൽ 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തു. കളക്ടർ, നിർമിതികേന്ദ്രം ഡയറക്‌ടർ എന്നിവർക്ക് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധികൃതർ പരാതിയും നൽകി. തുടർന്ന് പുതിയ എസ്റ്റിമേറ്റ് പ്രകാരം ഫണ്ട് വർധിപ്പിച്ചുനൽകി നിർമാണം തുടർന്നു. എന്നാൽ, ഫണ്ട് തികയാതെ 2022-ൽ നിർമാണം വീണ്ടും നിലച്ചു. തുടർന്ന് സകൗട്ട് ആൻഡ് ഗൈഡ്‌സ് തനത് ഫണ്ടിൽനിന്ന് ആറു ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് വയറിങ്, പ്ലമ്പിങ് എന്നിവ നടത്തി. അപ്പോഴും ടൈലിടാൻ കഴിഞ്ഞില്ല.
വീണ്ടും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അധികൃതരും സേനാംഗങ്ങളുടെ രക്ഷിതാക്കളും ചേർന്ന് 10 ലക്ഷം രൂപ കൂടി കണ്ടെത്തി ടൈലിട്ടതോടെ എല്ലാ നിർമാണവും പൂർത്തിയായി. 22-ന് ഡീൻ കുര്യാക്കോസ് എം.പി.യെക്കൊണ്ട് കെട്ടിടം ഉദ്ഘാടനം ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കട്ടപ്പന വിദ്യാഭ്യാസജില്ലാ അധികൃതർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group