
പന്തളം : യു.ജി.സി.യുടെ നാഷണൽ അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്റ് കമ്മിറ്റിയുടെ(നാക്) സന്ദർശനത്തിൽ പന്തളം എൻ.എസ്.എസ്. കോളേജിന് മികച്ച സ്കോറോടെ എ ഗ്രേഡ്. 3.24 ആണ് കോളേജിന് കിട്ടിയ സ്കോർ. 0.02-ന്റെ മാത്രം വ്യത്യാസത്തിലാണ് എ പ്ലസ് നഷ്ടമായത്. യു.ജി.സി.യുടെ മൂന്നംഗ സംഘം രണ്ടുദിവസം കോളേജിൽ നടത്തിയ സന്ദർശനത്തിൽ കോളേജിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങളെ വിലയിരുത്തിയാണ് യോഗ്യത നിശ്ചയിച്ചത്.
അഞ്ചുവർഷം കൂടുമ്പോഴാണ് ഇത്തരം യോഗ്യതാപരിശോധന നടത്തുന്നത്. പന്തളം കോളേജിൻ്റെ നാലാം ഘട്ട പരിശോധനയാണ് ഇത്. 2019-ൽ നടന്ന മൂന്നാം ഘട്ടത്തിൽ കോളേജിന് ബി പ്ലസ് ഗ്രേഡ് ആണ് കിട്ടിയത്. അതിൽനിന്ന് ബി പ്ലസ് പ്ലസ് കടന്നാണ് എയിലേക്ക് എത്തിയത്.
16 ഡിപ്പാർട്ട്മെന്റുകളും നൂറോളം അധ്യാപകരും മുപ്പതിലേറെ അനധ്യാപക ജീവനക്കാരുമുള്ള കോളേജ് മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കംചെന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. 1950-ലാണ് സ്ഥാപിതമാകുന്നത്. വിജയശതമാനത്തിൽ പന്തളം എൻ.എസ്.എസ്. കോളേജ്, യൂണിവേഴ്‌സിറ്റി ശരാശരിക്കും മുകളിലാണ്. അധ്യാപകരിൽ 90 ശതമാനവും ഗവേഷണ ബിരുദധാരികളാണ്.
പൂർവവിദ്യാർഥികളുമായും രക്ഷാകർത്താക്കളുമായും നടത്തിയ സംവാദത്തിൽ മറ്റെങ്ങും കിട്ടാത്ത മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് അക്രഡിറ്റേഷൻ സമിതി വിലയിരുത്തി. സാമൂഹിക പ്രതിബദ്ധത അളക്കുന്ന 'ബെസ്റ്റ് പ്രാക്ടിസിൽ വിദ്യാനിധി, ഹൃദയപൂർവം പദ്ധതികളെ നാക് ടീം പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളുള്ള ഇവിടത്തെ ലൈബ്രറിക്ക് വിലയിരുത്തലിൽ മുഴുവൻ മാർക്കും നൽകി.
16 മേജർ കോഴ്സ‌്, 16 ബിരുദ കോഴ്‌സ്, ഏഴ് ബിരുദാനന്തര കോഴ്സ‌്, പിഎച്ച്.ഡി. കോഴ്സുകൾ എന്നിവ കോളേജിലുണ്ട്. അൻപതിലധികം നൈപുണ്യ വികസന കോഴ്സ്, മുപ്പതിലധികം മൾട്ടി ഡിസിപ്ലിനറി കോഴ്‌സ്, മാറിവരുന്ന തൊഴിൽ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിവിധ കോഴ്‌സുകൾ എന്നിവ ഓരോ പഠനവകുപ്പുകളും തയ്യാറാക്കിയിട്ടുണ്ട്.
നാലാം സെമസ്റ്ററിലുള്ള കമ്പൽസറി ഇൻ്റേൺഷിപ്പ് പ്രോഗ്രാം, വ്യവസായ സ്ഥാപനങ്ങളുമായുള്ള കരാർ, കമ്യൂണിറ്റി ഡിവലപ്‌മെൻ്റ് പ്രോഗ്രാം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. കരിയർ ആൻഡ് പ്ലേസ്മെന്റ് സെൽ, എൻ.സി.സി., എൻ.എസ്.എസ്. വിമെൻസ് സ്റ്റഡി യൂണിറ്റ്, വിവിധ ക്ലബ്ബുകൾ എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമായി ലഭിക്കുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും മികച്ച കളിസ്ഥലമുള്ള കോളേജാണിത്. നേട്ടം സ്വന്തമാക്കിയത് പ്ലാറ്റിനം ജൂബിലി വർഷത്തിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group