
ഇരുപത്തിമൂന്നാമത് സംസ്ഥാന
വാർഷിക സമ്മേളനത്തിന്
ചേലേമ്പ്രയിൽ പതാക ഉയർന്നു.
ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷൻ കോളേജ് ചേലേമ്പ്രയുടെയും കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ്റെയും സംയുക്തഭിമുഖ്യത്തിൽ 38 മത് ദേശീയ കൺവെൻഷനും ഇരുപത്തിമൂന്നാമത് സംസ്ഥാന വാർഷിക സമ്മേളനത്തിനും ചേലേമ്പ്രയിൽ പതാക ഉയർന്നു.
കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിന് കോഴിക്കോട് സർവ്വകലാശാല വിദ്യാഭ്യാസ വിഭാഗം ഡീൻ പ്രൊഫ ഡോക്ടർ കെ അബ്ദുൽ ഗഫൂർ കാലത്ത് 9 മണിക്ക് പതാക ഉയർത്തി.

ദേവകിയമ്മ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ശ്രീ എൻ നാരായണൻ, കോളേജ് പ്രിൻസിപ്പൽ ഡോ: കെ പി അനിൽകുമാർ വൈസ് പ്രിൻസിപ്പൽ ഡോ:അശോകൻ നൊച്ചാട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി .

മൂന്ന് ദിവസമായി നടക്കുന്ന ദേശീയ കൺവെൻഷന് കേരളത്തിന്ന് അകത്ത് നിന്നും പുറത്ത് നിന്നും എത്തിയ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു .
ആദ്യദിനത്തെ ഓൺലൈൻ പ്രബന്ധാവതരണങ്ങൾക്ക് എത്തിയ ഗവേഷകരെയും അധ്യാപകരെയും കോളേജ് പ്രിൻസിപ്പൽ സ്വാഗതം ചെയ്ത് സംസാരിച്ചു.

സി ടി ഇ എഫ് കേരള ഘടകം ചെയർപേഴ്സൺ ഡോ:എം എസ് ഗീത അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രൊഫസർ ഡോ: നിമ്മി മരിയ ഉമ്മൻ മൂന്നുദിവസത്തെ കാര്യപരിപാടികൾ വിശദീകരിച്ചു .

തുടർന്ന് ഡോ:ഗ്രേസ് ആനി മാത്യു , പ്രൊഫസർ ഡോ:ബിന്ദു സി എം, ഡോ: അർച്ചന ഭട്ടാചാര്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ: അശോകൻ നൊച്ചാട് നന്ദി പറഞ്ഞു. പിന്നീട് രണ്ട് സെഷനുകളായി നടന്ന സെമിനാറിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു.

നാളെ സി ടി ഈ എഫ് ദേശീയ പ്രസിഡൻറ് പ്രൊഫസർ ഡോ: കെ എം ബന്ദാർക്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രിയും ലോകസഭ അംഗവുമായ ശ്രീ ഇടി മുഹമ്മദ് ബഷീർ Dhകൺവെൻഷൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group