
ഇരിങ്ങാലക്കുട : മാർച്ച് മൂന്നിന് ആരംഭിക്കുന്ന പൊതു പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ സ്‌കൂളുകളിൽ വിദ്യാർഥികൾക്കായി രാത്രികാല പരിശീലന ക്ലാസുകൾ ആരംഭിച്ചു. എസ്.എസ്.എൽ.സി. ക്കാർക്ക് ജനുവരി അവസാന ആഴ്‌ചയിലും ഹയർസെക്കൻഡറി ക്ലാസുകൾക്ക് ഫെബ്രുവരിയിലും പരിശീലനം തുടങ്ങി.
വൈകീട്ട് ക്ലാസ് കഴിഞ്ഞാലും കുട്ടികളെ വീട്ടിലേക്ക് വിടാതെ രാത്രി എട്ടുവരെയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് വൈകീട്ട് ലഘുഭക്ഷണവും സ്‌കൂളുകളിൽ ഒരുക്കുന്നുണ്ട്.
സ്കൂൾ പി.ടി.എ.യും മാനേജ്‌മെൻ്റും അധ്യാപകർക്കും കുട്ടികൾക്കും താങ്ങായി ഒപ്പമുണ്ട്. ഒരു വർഷത്തെ നീണ്ട ഒരുക്കങ്ങൾക്കു ശേഷം, പരീക്ഷ അടുത്തെത്തിയപ്പോൾ അവയെ നേരിടാൻ വിദ്യാർഥികളെ പ്രാപ്‌തരാക്കുവാൻ അധ്യാപകർ തീവ്രമായ പരിശീലനമാണ് ഈ ക്ലാസുകളിൽ നൽകുന്നത്.
രാത്രി വിടുകളിൽ ഇരുന്ന് പഠിക്കുന്നതിനേക്കാളും നന്നായി പഠിക്കാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കുമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ. ഓരോ വിഷയത്തിലും അത് പഠിപ്പിക്കുന്ന അധ്യാപകരുടെ സാന്നിധ്യത്തിൽ പഠിക്കുമ്പോൾ തങ്ങളുടെ സംശയങ്ങൾ പരിഹരിക്കാനും കൂടുതൽ നന്നായി ഓരോ വിഷയത്തെ സമീപിക്കാനും കഴിയുന്നുണ്ടെന്ന് വിദ്യാർഥികളും പറയുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group