കുട്ടികൾ ഗവേഷകരായിപൂർത്തിയായത് 30 പ്രോജക്ട് റിപ്പോർട്ടുകൾ

കുട്ടികൾ ഗവേഷകരായിപൂർത്തിയായത് 30 പ്രോജക്ട് റിപ്പോർട്ടുകൾ
കുട്ടികൾ ഗവേഷകരായിപൂർത്തിയായത് 30 പ്രോജക്ട് റിപ്പോർട്ടുകൾ
Share  
2025 Feb 06, 09:06 AM
KKN

കണ്ണൂർ തെയ്യം ചമയങ്ങളും ആധുനിക വസ്ത്രാലങ്കാരങ്ങളും മലയോര പ്രദേശങ്ങളിലെ മാറുന്ന ഭക്ഷണശീലങ്ങളും ജീവിതശൈലീരോഗങ്ങളും നഷ്ടപ്പെടുന്ന നാട്ടുമാവിൻ വൈവിധ്യം, തലശ്ശേരിയുടെ ഭാഷാപൈതൃകം, ചെങ്കൽ ഖനന മേഖലയിലെ കുടിവെള്ള പ്രശ്‌നം, ഇലക്ട്രോണിക് ക്ലിനിക് എന്നിങ്ങനെ വിഷയങ്ങൾ വ്യത്യസ്‌തമാണ്. ഗവേഷകരും അൽപം വ്യത്യസ്തരാണ്. ഈ വിഷയങ്ങളിൽ ഗൗരവകരമായ പ്രോജക്ട‌് റിപ്പോർട്ട് തയ്യാറാക്കിയത് 'കുട്ടി' ഗവേഷകരാണ്. സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയ സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കിയത്. പ്രശ്ന‌പരിഹാരമാർഗങ്ങളും ഇതിലുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ വിദ്യാർഥികൾ ചേർന്ന് ഇതുവരെ 30 റിപ്പോർട്ടുകൾ പൂർത്തിയാക്കി. ജില്ലയിലാകെ 45 പ്രോജക്‌ട് റിപ്പോർട്ടുകൾ ആണ് തയ്യാറാക്കുന്നത്, അടുത്ത അധ്യയനവർഷം ആദ്യം അവയും പൂർത്തിയാകും, ഇവയിൽ മികച്ച പ്രബന്ധങ്ങളുടെ അവതരണം ജില്ലാതലത്തിൽ നടത്താനും എസ്.എസ്.കെ. ആലോചിക്കുന്നുണ്ട്. ഒരു ബി.ആർ.സി.ക്ക് കീഴിൽ മൂന്ന് വ്യത്യസ്‌ത വിഷയങ്ങളിലാണ് ഗവേഷണം നടത്തേണ്ടത്. വിവിധ സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിലെ 30-40 കുട്ടികളാണ് ഒരു ഗവേഷണസംഘത്തിലുണ്ടാവുക. ആറ് മുതൽ ഒൻപതാംതരം വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികളാവുക. ഇവരെ സഹായിക്കാൻ അധ്യാപകരും ഒരു കോഡിനേറ്ററുമുണ്ടാകും.


തെയ്യം ചമയങ്ങളും ആധുനിക വസ്ത്രാലങ്കാരവും എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) ആണ് കുട്ടികളെ സഹായിക്കുന്നത്. ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിന് കെ.എസ്.ഇ.ബി.യും സഹായം നൽകും. നിഫ്റ്റ്, കണ്ണൂർ സർവകലാശാല, സീക്ക് പയ്യന്നൂർ, ഗവ. ബ്രണ്ണൻ റിസർച്ച്‌ സെൻ്റർ തുടങ്ങിയ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. 45 പ്രോജക്‌ടുകളിലായി ജില്ലയിലാകെ 1800 ഓളം വിദ്യാർഥികൾ ഗവേഷണത്തിൻ്റെ ഭാഗമാവും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 15 ബി.ആർ.സി. പരിധിയിലെ തിരഞ്ഞെടുത്ത ഓരോ സ‌ളിലും സ്ട്രീം ലേണിങ് ഹബ്ബ് ഒരുക്കിയിട്ടുണ്ട്.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan