
മാട്ടൂൽ മാട്ടൂൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മാട്ടൂൽ ബീച്ച് കാർണിവലിൽ ശ്രദ്ധേയമായി വിദ്യാഭ്യാസ പ്രദർശനം.
മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളായ സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്., എൻ.എം.യു.പി. സ്‌കൂൾ, എം.യു.പി. സ്‌കൂൾ, എം.ആർ.യു.പി. സ്‌കൂൾ, എൽ.എഫ്.യു.പി. സ്‌കൂൾ, ജി.എം.യു.പി. സ്കൂൾ തെക്കുമ്പാട് എന്നീ സ്‌കൂളുകളിലെ കുട്ടികളാണ് പ്രദർശനങ്ങൾ അവതരിപ്പിക്കുന്നത്.
പ്രകാശവിസ്മയങ്ങൾ കൊണ്ടുള്ള പാതാളക്കിണർ, ഉരുകുന്ന മനുഷ്യൻ, മേശയിൽ തല എന്നിവയുൾപ്പെടെയുള്ളവ പ്രദർശന നഗരിയിലുണ്ട്. നൂതന സങ്കേതികവിദ്യകൾ ഉൾപ്പെട്ട വി.ആർ. വീഡിയോ, എ.ഐ. ക്യാമറ എന്നിവയും പ്രദർശനനഗരിയിൽ പരിചയപ്പെടുത്തുന്നു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി. സൈനബ ചെയർപേഴ്‌സണും റിട്ട. പ്രഥമാധ്യാപകൻ വി. മണികണ്ഠൻ കൺവീനറും മാട്ടൂൽ എം.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ പി.വി. പ്രസാദ്, സി.എം.എൽ.പി. സ്‌കൂൾ അധ്യാപകൻ ടി.പി. ഷാജി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഫാരിഷ വിദ്യാഭ്യാസ പ്രദർശനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഗഫൂർ മാട്ടൂൽ അധ്യക്ഷനായി. സി. സൈനബ, വി. മണികണ്ഠൻ, പി.വി. പ്രസാദ് എന്നിവർ സംസാരിച്ചു.
സാംസ്കാരിക സദസ്സ് എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിച്ചു. ലക്ഷദ്വീപ് സൂഫി ഗായകൻ ളിറാൻ അമിനി മുഖ്യാതിഥിയായി, കാഫില കൈകൊട്ടിപ്പാട്ട് സംഘത്തിന്റെ കൈകൊട്ടിപ്പാട്ടും മഴവിൽ ഫോക് ബാൻഡ്, നാടൻകലകളുടെ അവതരണം എന്നിവയുണ്ടായി. ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് മെഗാ ഒപ്പന. രാത്രി ഏഴിന് ബാലതാരം അസീം വെളിമണ്ണ അനുഭവങ്ങൾ പങ്കുവെക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group