
ചങ്ങരംകുളം തൃശ്ശൂരിൽ നടന്ന സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ മികച്ചനേട്ടം കൊയ്‌ത് ആലങ്കോട് ജനത എ.എൽ.പി. സ്കൂൾ. തൃശ്ശൂർ സേക്രെഡ് ഹാർട്ട് സ്‌കൂളിൽവെച്ച് നടന്ന പരീക്ഷയിൽ സബ് ജൂനിയർ വിഭാഗത്തിൽ ശിവദ്, ഹനി എന്നിവർ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ യോവി, ഡൻവിൻ, ആദിദേവ് എന്നിവർ രണ്ടാം സ്ഥാനവും സിദ്ധാർത്ഥ് എസ്., എം.പി. മുഹമ്മദ് സിയാൻ എന്നിവർ മൂന്നാംസ്ഥാനവും നേടി.
സംസ്ഥാന തലത്തിൽ നടന്ന പരീക്ഷയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉള്ള 40-ഓളം സ്‌കൂളുകളിൽ നിന്നായി 3000 ത്തോളം കുട്ടികൾ പങ്കെടുത്തു.
ചങ്ങരംകുളം സ്വദേശിയായ അധ്യപിക ശാരദയാണ് വിദ്യാർഥികളുടെ പരിശീലക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group