
മഅ്ദിൻ അക്കാദമി ആദ്ധ്യാത്മകവും ഭൗതികവുമായ വിദ്യാഭ്യാസത്തിൻ്റെ ഔന്നിത്യത്തിലേക്ക്
മലപ്പുറം :സാംസ്‌കാരിക വിനിമയവും വിശ്വസാഹോദര്യ പ്രചരണവും ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ 30 വര്ഷക്കാലയളവിനുള്ളിൽ ആദ്ധ്യാത്മകവും ഭൗതികവുമായ വിദ്യാഭ്യാസത്തിൻ്റെ ഔന്നിത്യത്തിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ മഅ്‌ദിൻ അക്കാദമി എന്ന് സ്ഥാപനത്തിൻ്റെ അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
മുൻ മലബാർ ജില്ലയിലെ കലിക്കൂത്ത് നഗരത്തിൽ, ബ്രിട്ടീഷ് കോളനി ഭരണത്തിൽ 1792-1947 ശത്രുഭൂമി (എനിമി ടെറിട്ടറി) യായി, ഒരു സമൂഹത്തെ മുഴുവൻ (ഇസ്ലാം) വേട്ടയാടപ്പെട്ട പ്രദേശത്ത് ഇന്ന് ബാഗ്‌ദാദിലെയും കൊർദോവയിലേയും പോലെ ഒരു യൂനിവേഴ്‌സിറ്റി വളർന്നുവന്നിരിക്കുന്നു.
പ്രശസ്‌ത മതപണ്ഡിതനും സാമൂഹികപ്രവർത്തകനും ആത്മീയചിന്തകനുമായ ഉസ്‌താദ് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരിയുടെ നേതൃത്വത്തിൽ തികച്ചും ഒരു ഖുത്തുബുസ്സമാൻ്റെ കീഴിലെന്നെപ്പോലെ വളർന്നു കൊണ്ടിരിക്കുന്ന, ഈ സ്ഥാപനത്തിൽ പണ്ഡിതന്മരും വിവിധ വിഷയങ്ങളിലെ പ്രൊഫസ്സർമാരും പങ്കെടുത്തു തങ്ങളുടെ വിജ്ഞാനം പകർന്നുനൽകി ഈ പ്രദേശത്തെയും സമൂഹത്തെയും ഉൽബുദ്ധമാക്കിത്തരണമെന്നു പറയുകയാണ്.
വളർന്നു കൊണ്ടിരിക്കുന്ന എ.ഐ. മേഖല തുടങ്ങിയ വിജ്ഞാന ശാഖയിൽ ഇതൊരു അന്താരാഷ്ട്ര പഠന കേന്ദ്രമായി വളർത്തിയെടുക്കാൻ മഅ്ദിൻ അക്കാദമി അധികൃതർ ആഗ്രഹിക്കുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു
റമളാൻ ദിനങ്ങളിലെ 27-ാം രാത്രിയിലെ സ്വലാത്തിലും മറ്റും ഇവിടെ ഗ്രാമീണ ജന ലക്ഷങ്ങൾ പങ്കെടുക്കുന്നതായും ഒരുപക്ഷേ, പരിശുദ്ധ മക്ക മദീന കഴിഞ്ഞാൽ ഏറ്റവും സ്വലാത്ത് നടന്ന ഗ്രാമവും
ഇവിടെയാണെന്നും ഇവിടെ നിന്നും 40 കി.മീദൂരെയുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഭാഷ, സാഹിത്യം, ഭൗതികശാസ്ത്രം തുടങ്ങിയമേഖലകളിലെ വകുപ്പുളുമായി ബന്ധപ്പെടുവാനും അവിടെ ഗവേഷകരെ പ്രോത്സാഹിപ്പിക്കുവാനും ഈ പണ്ഡിതന്മാർക്കു കഴിയുന്നതാണ്.
താമസം, ഭക്ഷണം, വ്യക്തിപരമായ, സേവനം, പരമ്പരാഗത ചികിത്സ (1500 വർഷത്തെ ആയുർവേദം) എല്ലാം സൗകര്യപ്പെടുത്തുവാനുള്ള പ്രത്യേകം സംവിധാനങ്ങളും മഅ്ദിൻ അക്കാദമി ഒരുക്കുന്നതാണെന്നും
വാർത്താക്കുറിപ്പിൽ അറിയിക്കുന്നു .

പ്രമുഖ ചരിത്രഗവേഷകനുംകോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ ഏഴാം വൈസ് ചാൻസലറും
മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറലുമായ ഡോ.കെ .കെ .എൻ .കുറുപ്പ് ഫെബ്രുവരി 13 ന് 85 ൻ്റെ നിറവിൽ
ജന്മദിനാശംസകളോടെ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group