ആറ്റിങ്ങൽ: നൈനിറ്റാളിൽനിന്ന് വിമല ടീച്ചറും നാലുകെട്ടിൽ നിന്നിറങ്ങി
അപ്പുണ്ണിയും ഒരേവളപ്പിൽ ഒത്തുകൂടി. ഇവർക്ക് കൂട്ടായി വേലായുധനും ഗോവിന്ദൻ കുട്ടിയുമെല്ലാമുണ്ട്. കിഴുവിലം ജി.വി.ആർ.എം. യു.പി.സ്‌കൂളിലാണ് എം.ടി.വാസുദേവൻ നായരുടെ വിവിധ കഥാപാത്രങ്ങൾ കണ്ടുമുട്ടിയത്. അക്ഷരവൃക്ഷങ്ങൾ നട്ടുവളർത്തി മഹാസാഹിത്യകാരന് സ്മൃതിവനമൊരുക്കുന്നതിൻ്റെ ഭാഗമായാണ് സ്‌കൂളിൽ വിവിധ എം.ടി. കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ടത്.
എം.ടി.യുടെ കഥാപാത്രങ്ങളെയെല്ലാം സ്‌കൂൾ അങ്കണത്തിൽ വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂൾ അധികൃതരും പി.ടി.എ.യും. കവി രാധാകൃഷ്ണൻ കുന്നുംപുറം സ്‌മൃതിവനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീജ, മാനേജർ നാരായണൻ, വിദ്യാരംഗം കോഡിനേറ്റർ രഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group