വിദ്യാർഥിനികൾ വികസിപ്പിച്ച ആശയങ്ങൾക്ക് അംഗീകാരം

വിദ്യാർഥിനികൾ വികസിപ്പിച്ച ആശയങ്ങൾക്ക് അംഗീകാരം
വിദ്യാർഥിനികൾ വികസിപ്പിച്ച ആശയങ്ങൾക്ക് അംഗീകാരം
Share  
2025 Jan 31, 10:25 AM
KKN

വടക്കാഞ്ചേരി : സംസ്ഥാന സർക്കാർ ഏജൻസിയായ കെ- ഡിസ്ക്കിന്റെ യങ് ഇന്നൊവേറ്റേഴ്സ‌് പ്രോഗ്രാം ആറാം സീസണിൽ നൂതന ആശയങ്ങൾ അവതരിപ്പിച്ച ഗവ. ഗേൾസ് ഹൈസ്‌കൂളിലെ രണ്ടു ടീമുകൾക്ക് സംസ്ഥാനതല നോമിനേഷൻ ലഭിച്ചു.


ജാൻകി കൃഷ്ണ‌കുമാർ, ലിയ ഫാത്തിമ, ഗോപിക വിനോദ് എന്നിവരുടെ ഒരു ടീമും മീതു അൽഫോൻസ, ജെന്നി റോസ്, എം.ആർ. അനുശ്രീ എന്നിവരുടെ മറ്റൊരു ടീമുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്കൂ‌ളിലെ അധ്യാപകൻ കെ.പി. സജയനാണ് മെൻ്റർ


ആശയങ്ങൾ മാതൃകകളായി വികസിപ്പിക്കാൻ ആദ്യഘട്ടം ഓരോ ടീമിനും 25,000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.


നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്‌തരാക്കാൻ ഗവ. ഗേൾസ് ഹൈസ്കൂളിൽ എല്ലാവർഷവും 'ഡിസൈൻ തിങ്കിങ് ശില്പശാല സംഘടിപ്പിക്കാറുണ്ട്. ഇലക്ട്രോണിക്സ‌്, പ്രോഗ്രാമിങ്, എ. ഐ., റോബോട്ടിക്സ്‌സ് തുടങ്ങിയ വിഷയങ്ങളിൽ എല്ലാ ശനിയാഴ്ചകളിലും ഇവിടെ സൗജന്യ പരിശീലനവും നൽകുന്നു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan