വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് മണ്ഡലത്തിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്ക് 'സ്റ്റെപ്സ്' പദ്ധതിയുടെ ഭാഗമായി കരിയർ കേഡറ്റ്‌സ് പ്രോഗ്രാം സംഘടിപ്പിച്ചു.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ എൻ.എം.എം.എസ് പരീക്ഷാ പരിശീലനം, കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ സ്റ്റെപ്‌സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ, കരിയർ കൗൺസലിങ് സെഷനുകൾ തുടങ്ങിയവയാണ് നൽകുന്നത്. ഇതിൽനിന്നു തിരഞ്ഞെടുത്തവർക്കാണ് കരിയർ കേഡറ്റ്‌സ് പ്രോഗ്രാം സംഘടിപ്പിച്ചത്. ശാസ്ത്രത്തോടുള്ള അഭിനിവേശം വർധിപ്പിക്കാൻ 'സ്‌പെക്ട്രം' സയൻസ് കോൺക്ലേവും ഭാവിയിൽ യുവസംരംഭകരും സാമ്പത്തിക വിദഗ്ധരുമായി മാറ്റുന്നതിന് കോമേഴ്‌സ് വിദ്യാർഥികൾക്ക് 'ഒഡീസി' കൊമേഴ്‌സ് കോൺക്ലേവുമാണ് നടത്തിയത്.
വളാഞ്ചേരി നഗരസഭാ ടൗൺഹാളിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിദ്യാർഥികളുമായി സംവദിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, വി ക്യാൻ പ്രതിനിധി കെ.വി. ഷാർജറ്റ്, സ്റ്റെപ്‌സ് കോഡിനേറ്റർ ഇ.എസ്. സൽകുമാർ, കരിയർ ക്യൂറേറ്റർമാരായ ഷയാസ്, യഹ്യ എന്നിവർ ക്ലാസുകൾ നയിച്ചു. നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ പ്രത്യേക മേൽനോട്ടത്തിൽ നടപ്പാക്കിയ പദ്ധതി വിദ്യാഭ്യാസമേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.
രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർഥികളായ സോഷ്യൽ എൻജിനീയർമാരുടെ കൂട്ടായ്മയായ വി ക്യാൻ ഇന്നവേറ്റേഴ്‌സാണ് പദ്ധതി നടപ്പാക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group