തിരുവനന്തപുരം : പൈതൃകം എന്ന വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സ്കൂളുകളിൽ പൈതൃക ക്ലബ്ബുകൾ രൂപവത്കരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിലുള്ള കേരള പൈതൃക കോൺഗ്രസിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൈതൃകരംഗത്ത് ഭാവിതലമുറയ്ക്ക് വഴികാട്ടിയാകാൻവേണ്ട പ്രവർത്തനങ്ങൾ വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. പൈതൃകരംഗത്ത് മികച്ച സംഭാവന നൽകിയ വെള്ളനാട് രാമചന്ദ്രനെ വി.വി.കെ.വാലത്ത് പുരസ്കാരം നൽകി ആദരിച്ചു. കെ.ഗീത രചിച്ച ‘കൈതമുക്ക് ചരിതം- കോട്ടമുതൽ പേട്ടവരെ’ എന്ന പുസ്തകം മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറിനു നൽകി മന്ത്രി ജി.ആർ.അനിൽ പ്രകാശിപ്പിച്ചു.
പൈതൃക കോൺഗ്രസ് ചെയർമാൻ ഡോ. എം.ജി.ശശിഭൂഷൻ അധ്യക്ഷനും ചരിത്രകാരൻ പ്രതാപ് കിഴക്കേമഠം ജനറൽ കൺവീനറുമായ പരിപാടിയിൽ ചരിത്രകാരൻമാരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഡോ. ടി.പി.ശങ്കരൻകുട്ടി നായർ, വെള്ളിനേഴി അച്യുതൻകുട്ടി, ടി.ബാലകൃഷ്ണൻ, ഡോ. ജി.ശങ്കർ എന്നിവർ സംസാരിച്ചു.
സമാപനസമ്മേളനത്തിൽ തണൽക്കൂട്ടം ചെയർമാൻ സന്ദീപ് വാസുദേവൻ അധ്യക്ഷനായി. ഐ.ബി.സതീഷ് എം.എൽ.എ., തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കൽ, പ്രൊഫ. വി.കാർത്തികേയൻ നായർ, ഡോ. ടി.പി.ശങ്കരൻകുട്ടിനായർ, ഡോ. വെള്ളിനേഴി അച്യുതൻ കുട്ടി, ടി.ബാലകൃഷ്ണൻ, ഡോ. ജി.ശങ്കർ, ഡോ. ബെറ്റിമോൾ മാത്യു, ഡോ. എസ്.രാജശേഖരൻ നായർ, വിനോദ് സെൻ, ഡോ. ഗിഫ്റ്റി എൽസാ വർഗീസ്, ശാന്താ തുളസീധരൻ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group