തിരുവനന്തപുരം : ലയോള കോളേജിന്റെ സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ചെന്നൈ ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ റവ. ജോ അരുൺ ഉദ്ഘാടനം നിർവഹിച്ചു. യുക്തിചിന്തയേക്കാൾ ഭാവനാശേഷിക്കു പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ അധ്യക്ഷനായി. ന്യൂഡൽഹി ബി.എം.എൽ. മുഞ്ജാൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ശ്യാം ബി.മേനോൻ മുഖ്യപ്രഭാഷണം നടത്തി. റവ. എസ്.ജെ.സണ്ണി കുന്നപ്പള്ളിൽ, പ്രവീൺ മാർട്ടിസ്, പരംജ്യോത് സിങ്, കേരള സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. കെ.എസ്.അനിൽകുമാർ, ജെസ്യൂട്ട് ഹയർ എജുക്കേഷൻ കേരള കോഡിനേറ്റർ എസ്.ജെ.ബിനോയ് ജേക്കബ്, ലയോള കോളേജ് പ്രിൻസിപ്പൽ ഡോ. സാബു പി.തോമസ് എന്നിവർ സംസാരിച്ചു.
ന്യൂഡൽഹി ബി.എം.എൽ. മുഞ്ജാൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ശ്യാം ബി.മേനോൻ ചർച്ചയ്ക്കു നേതൃത്വം നൽകി. കാലടി ശ്രീശങ്കര സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം.വി.നാരായണൻ, രംജ്യോത് സിങ്, എസ്.ജെ.ബിനോയ് ജേക്കബ്, പ്രൊഫ. സജി ജേക്കബ്, റവ. സനിൽ മാത്യു എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group