തിരുവനന്തപുരം : ഗവേഷണാത്മക പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് സ്ഥാപിക്കുന്ന സെന്റർ ഫോർ എക്‌സലൻസിന്റെ രണ്ടു ഉപകേന്ദ്രങ്ങളിൽ ഒരെണ്ണം വിമെൻസ് കോളേജിലായിരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. ക്ലാസ്‌മുറികളിൽ സ്ഥിരം നടത്തുന്ന പഠനരീതിയിൽനിന്നു മാറി സർഗാത്മകമാക്കാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഗവ. വിമെൻസ് കോളേജിന്റെ 125-ാം വാർഷികാഘോഷമായ ‘കോഗ്നിറ്റോപ്പിയ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ കൊണ്ടുവന്നതായും മന്ത്രി പറഞ്ഞു.
ആന്റണി രാജു എം.എൽ.എ. അധ്യക്ഷനായി. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയൺമെന്റ് വൈസ് പ്രസിഡന്റ് കെ.പി.സുധീർ, അസാപ് കേരള ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഉഷാ ടൈറ്റസ്, വി.എസ്.ജോയ്, ഗവ. വിമെൻസ് കോളേജ് പ്രിൻസിപ്പൽ ജെ.എസ്.അനില എന്നിവർ പങ്കെടുത്തു.
മൂന്നു ദിവസം നീളുന്ന കോഗ്നിറ്റോപ്പിയ മെഗാ ഫെസ്റ്റിവലിൽ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ വിദഗ്ധർ പങ്കെടുക്കുന്ന സെഷനുകൾക്കു പുറമേ വിവിധ പ്രദർശനങ്ങളുമുണ്ട്.
വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ, ലണ്ടൻ സൗത്താംപ്റ്റൺ സർവകലാശാലാ പ്രൊഫസർ സാബു പദ്‌മദാസ്, ഡോ. ദീപ്തി ഓംചേരി തുടങ്ങിയവർ സംസാരിച്ചു.
ആദ്യദിവസംതന്നെ ആയിരക്കണക്കിനുപേരാണ് ഫെസ്റ്റിവൽ കാണാൻ എത്തിയത്. കഥാപ്രസംഗം, ഫാഷൻ ഷോ, ഗാനമേള, മ്യൂസിക് ബാൻഡിന്റെ പ്രകടനം എന്നിങ്ങനെ വൈവിധ്യമായ സാംസ്കാരിക പരിപാടികളും കോഗ്നിറ്റോപ്പിയയുടെ സവിശേഷതയാണ്.
മെഗാ ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച വിവിധ സെഷനുകളിലായി എ.എ.റഹീം എം.പി., ചാണ്ടി ഉമ്മൻ എം.എൽ.എ., സുനിൽ പി.ഇളയിടം, പ്രൊഫസർ ജിൻ ജോസ് തുടങ്ങിയവർ പങ്കെടുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group