തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച അവസരങ്ങളാണ് ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി നൽകുന്നതെന്ന് ശശി തരൂർ എം.പി. യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം മേഖലാകേന്ദ്രത്തിന്റെ സ്റ്റുഡൻറ്‌സ് ഇൻഡക്‌ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് തനിക്ക് ഇഗ്നോയുടെ പ്രവർത്തനങ്ങളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്. സർട്ടിഫിക്കറ്റ് പ്രോഗ്രാം മുതൽ ഗവേഷണതലം വരെയുള്ള വൈവിധ്യമാർന്ന പ്രോഗ്രാമുകളാണ് ഇഗ്നോ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യുവസംരംഭകയായ ആനി റിബു ജോഷിയെ ചടങ്ങിൽ ആദരിച്ചു. ഇഗ്നോ മേഖലാ കേന്ദ്രം റീജണൽ ഡയറക്ടർ ഡോ. എം.രാജേഷ്, അസിസ്റ്റന്റ് റീജണൽ ഡയറക്ടർ ഡോ. ടി.ആർ.സത്യകീർത്തി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group