തലശ്ശേരി: ന്യൂമാഹി എം.എം.നഴ്സറി - അപ്പർ പ്രൈമറി സ്കൂൾ സുവർണ്ണ ജൂബിലി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം ജനുവരി 7 ന് കാലത്ത് 10 മണിക്ക് ഗോവ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിക്കും.ഇതോടൊപ്പം എം.എം.എജ്യുക്കേഷണൽ സൊസൈറ്റി കേന്ദ്ര ഓഫീസിൻ്റെ ഉദ്ഘാടനവും ഗവർണ്ണർ നിർവ്വഹിക്കും.
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയെ അധികരിച്ച് സെമിനാറുകൾ, ശിൽപ്പശാലകൾ, പഠനശിബിരങ്ങൾ, ക്വിസ്സ് മത്സരം, പ്രബന്ധ മത്സരം, ചിത്രകലാ മത്സരങ്ങൾ, പ്രദർശനങ്ങൾ, ഭരണഘടനാപാർലിമെൻ്റ്, വിദ്യാഭ്യാസ അവകാശ സമ്മേളനം, എന്നിവയുണ്ടാകും. സുവനീറും പ്രസിദ്ധീകരിക്കും.
7 ന് എം.എം.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡി.ജി.പി.അഡ്വ.ടി.ആസഫലി അദ്ധ്യക്ഷത വഹിക്കും.
മാഹി എം എൽ എ രമേശ് പറമ്പത്ത്, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് അർജുൻ പവിത്രൻ, മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹി, പ്രിൻസിപ്പാൾ കെ.പി.പ്രീത സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സൊസൈറ്റി ജനറൽ സെക്രട്ടരി
ടി.കെ.അബ്ദുൾ റഹൂഫ്, മാനേജർ കൊമ്മോത്ത് അബു താഹിർ,ടി.കെ.വസിം ,പി.പി.നൗഫൽ, കുഞ്ഞിക്കണ്ടി സലിം സംബസിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group