ഗൂഡല്ലൂർ : ഭോപാലിൽ ജനുവരി ഒന്നുമുതൽ എട്ടുവരെ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിൽ പാടുന്തറ എം.ടി.എസ്. മെട്രിക്കുലേഷൻ സ്കൂളിലെ ഒൻപതാംതരം വിദ്യാർഥികളായ മുഹമ്മദ് സിനാനും എസ്. ബദറുനിസയും തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. നീലഗിരിയിൽ നിന്നുമുള്ള ടീമംഗങ്ങളാണിവർ.
അമൃതകൊറൈ എന്നുപേരിട്ട പരമ്പരാഗത ആയുർവേദ ഔഷധചേരുവകളെക്കുറിച്ചുള്ള പഠനമാണ് ഇരുവരും ചേർന്ന് ഭോപാലിലെ ദേശീയ ശാസ്ത്രകോൺഗ്രസിൽ അവതരിപ്പിക്കുന്നത്.
ഡെങ്കിപ്പനിക്ക് എതിരെയും ഈ മരുന്ന് ഫലപ്രദമാണ്. ആയുർവേദ ഡോക്ടർമാരുടെ പിന്തുണയും ഇവരുടെ അധ്യാപികയായ എസ്.എം. പ്രതീക്ഷയുടെ മേൽനോട്ടവുമാണ് കുട്ടികൾക്ക് സഹായമായത്.
സ്കൂൾ പ്രിൻസിപ്പൽ ടി.എച്ച്. ജാസർ, കറസ്പോണ്ടന്റ് ടി.പി. ഹക്കീം, അധ്യാപിക എസ്.എം. പ്രതീക്ഷ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group