പുനലൂർ :കലയനാട് വി.ഒ.യു.പി.സ്കൂൾ ആവിഷ്കരിച്ചു നടപ്പാക്കി വിജയിപ്പിച്ച വിദ്യാർഥിസൗഹൗദ വിലയിരുത്തൽ പദ്ധതിക്ക് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന്റെ (എസ്.സി.ഇ.ആർ.ടി.) പുരസ്കാരം. എസ്.സി.ഇ.ആർ.ടി.യുടെ 'മികവ് സീസൺ-അഞ്ചി'ന്റെ ഭാഗമായാണ് പുരസ്കാരം ലഭിച്ചത്.
സംസ്ഥാനത്തെ പതിനായിരത്തിൽപ്പരം പൊതുവിദ്യാലയങ്ങളിലെ പ്രവർത്തങ്ങൾ മൂന്നുഘട്ടങ്ങളായി പരിശോധിച്ചു തിരഞ്ഞെടുത്ത 12 സ്കൂളുകളിലൊന്നായാണ് വി.ഒ.യു.പി.സ്കൂളും പദ്ധതിപ്രവർത്തനവും ഉൾപ്പെട്ടത്. കോവിഡ്കാലത്ത് ആരംഭിച്ച പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് പരീക്ഷയോടുള്ള ഭയം മാറുകയും നിരന്തര വിലയിരുത്തൽ സമഗ്രമാക്കുകയും ചെയ്തെന്ന് വിദഗ്ധർ വിലയിരുത്തി. കഴിഞ്ഞവർഷം ഏഴാംക്ലാസിൽ ഇ ഗ്രേഡ് നേടിയ ഒരുകുട്ടിപോലും ഉണ്ടായില്ലെന്നത് പദ്ധതിയുടെ വിജയമായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി.ഡയറക്ടർ ഡോ. ആർ.കെ.ജയപ്രകാശിൽനിന്ന് സ്കൂൾ പ്രധാനാധ്യാപകൻ ബിജു കെ.തോമസ്, സീനിയർ അസിസ്റ്റന്റ് പ്രീത പി.കുഞ്ഞ്, സ്റ്റാഫ് സെക്രട്ടറി ജിബി ബാബു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
എസ്.സി.ഇ.ആർ.ടി.അക്കാദമിക് കൺസൾട്ടന്റ് ഡോ. എം.ആർ.സുദർശനകുമാർ, മുൻ കൺസൾട്ടന്റ് ഡോ. പി.സത്യനേശൻ, മുൻ കരിക്കുലം മേധാവി ഡോ. ഗോകുൽദാസൻ പിള്ള, റിസർച്ച് ഓഫീസർ ഡോ. ടി.വി.വിനീഷ്, ഡോ. എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group