അടൂർ ഗവ. എച്ച്.എസ്.എസിന് നേട്ടം

അടൂർ ഗവ. എച്ച്.എസ്.എസിന് നേട്ടം
അടൂർ ഗവ. എച്ച്.എസ്.എസിന് നേട്ടം
Share  
2024 Dec 13, 09:30 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

അടൂർ : സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ ‘മികവ്-സീസൺ 5’-ൽ നേട്ടം കരസ്ഥമാക്കി അടൂർ ഗവ. എച്ച്.എസ്.എസ്. അക്കാദമികതലത്തിൽ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെച്ച 114 സ്കൂളിൽനിന്ന്‌ മികച്ച പ്രകടനം കാഴ്ചവെച്ച 12 സ്കൂളാണ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്തവയിൽ ഉൾപ്പെട്ട ഒരേയൊരു ഹയർ സെക്കൻഡറി സ്കൂളും അടൂരിലേതാണ്. വിദ്യാർഥികേന്ദ്രീകൃത വിദ്യാഭ്യാസത്തിലൂന്നിയ സ്റ്റുഡന്റ് പാർലമെന്റ് എന്ന ആശയത്തിനാണ് നേട്ടം. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ ക്ലാസ്‌മുറിയിലെ പ്രവർത്തനങ്ങളിലൂടെ നിയമസാക്ഷരതയിലൂടെ കുട്ടികളിലെത്തിക്കാൻ സ്റ്റുഡന്റ് പാർലമെന്റ് സഹായകമായി. സ്കൂളിലെ മുൻ ഇംഗ്ലീഷ് അധ്യാപകനായ ജി.രവീന്ദ്രക്കുറുപ്പ്, ടി.എസ്.ദീപ, എം.ഷൈജ, ജയശങ്കർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. എസ്.സി.ഇ.ആർ.ടി.ക്കുവേണ്ടി പ്രൊഡ്യൂസർ ചന്ദ്രലേഖയാണ് പ്രവർത്തനങ്ങൾ ഡോക്യുമെന്ററിയാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, സ്കൂളിനുള്ള അനുമോദനപത്രവും ഉപഹാരവും എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ.ജയപ്രകാശിൽനിന്ന്‌ അധ്യാപകർ ഏറ്റുവാങ്ങി.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25